ഷൈനിനെ അപകീര്‍ത്തിപ്പെടുത്തുന്നു, നടക്കുന്നത് അസത്യ പ്രചാരണം; രഞ്ജു രഞ്ജിമാര്‍ക്ക് എതിരെ വി.കെ പ്രകാശ്

മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ ഉന്നയിച്ച വിമര്‍ശനത്തിനെതിരെ സംവിധായകന്‍ വി.കെ പ്രകാശ്. താന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ക്രൂ അല്ലാത്ത ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് വാസ്തവ വിരുദ്ധമായതും നടനെ അപകീര്‍ത്തിപ്പെടുത്തുന്നതുമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത് എന്നാണ് സംവിധായകന്‍ പറയുന്നത്.

വി.കെ പ്രകാശിന്റെ കുറിപ്പ്:

ഞാന്‍ സംവിധാനം ചെയ്യുന്ന ലൈവ് സിനിമയുടെ ക്രൂവിന്റെ ഭാഗമല്ലാത്ത ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ്, നമ്മുടെ സിനിമയില്‍ വളരെ സഹകരിച്ച് വര്‍ക്ക് ചെയ്യുന്ന ഷൈന്‍ ടോം ചാക്കോ എന്ന ആര്‍ട്ടിസ്റ്റ്‌നെ പറ്റി ഇല്ലാത്തതും അപകീര്‍ത്തി പെടുത്തുന്നതും ആയ പ്രചരണം നടത്തുന്നതായി കേട്ടറിഞ്ഞു. ഇത് തികച്ചും അസത്യ പ്രചരണം ആണ്.

നമുക്ക് തന്ന സമയത്ത് കൃത്യമായി വരികയും, കഥാപാത്രത്തെ കൃത്യമായ രീതിയില്‍ ആവിഷ്‌കരിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ് ഈ നടന്‍. അനവസരത്തിലുളള അസത്യ പ്രചരണങ്ങള്‍ എന്തു ലക്ഷ്യം വെച്ചാണെന്ന് എനിക്കു മനസ്സിലായിട്ടില്ല. ഇതൊന്നും ആരെയും ബാധിക്കാതെ ഇരിക്കട്ടെ.

Read more

രഞ്ജു രഞ്ജിമാര്‍ പറഞ്ഞത് ഷൈന്‍ സെറ്റില്‍ മോശമായി പെരുമാറും എന്നായിരുന്നു. കൃത്യസമയത്ത് വരാതിരിക്കുകയും കോ ആര്‍ട്ടിസ്റ്റുമാരോട് വളരെ മോശമായി പെരുമാറുകയും ഷോട്ടിനിടയില്‍ ഓടിപ്പോവുകയും ചെയ്തിട്ടുണ്ട്. ഒമ്പത് മണിക്ക് തീര്‍ക്കേണ്ട സീനുകള്‍ പുലര്‍ച്ചെ അഞ്ച് മണിവരെ നീണ്ടു പോയിട്ട് ഉറക്കം ഒഴിച്ച് കാത്തിരിക്കേണ്ടി വരികയാണ് എന്നാണ് രഞ്ജു രഞ്ജിമാര്‍ പറഞ്ഞത്.