ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നത് അറിവില്ലായ്മ, എതിര്‍ക്കും: കമല്‍ഹാസന്‍

ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിന് എതിരെ പ്രതികരിച്ച് കമല്‍ഹാസന്‍. ഹിന്ദി അടിച്ചേല്‍പിക്കുന്നത് അറിവില്ലായ്മയാണെന്നും ഇതിനെ ശക്തിയുക്തം എതിര്‍ക്കും എന്നാണ് കമല്‍ ഹാസന്‍ പറയുന്നത്. മാതൃഭാഷ ജന്മാവകാശമാണെന്നും അന്യ ഭാഷകള്‍ പഠിക്കുന്നത് വ്യക്തിപരമായ തീരുമാനമാണ് എന്നാണ് കമല്‍ഹാസന്‍ പറയുന്നത്.

ഹിന്ദി പ്രബോധന ഭാഷയാക്കാനുള്ള നീക്കത്തിനെതിരെ ജോണ്‍ ബ്രിട്ടാസ് എം.പി രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചാണ് കമല്‍ഹാസന്റെ ട്വീറ്റ്. ഹിന്ദി അടിച്ചേല്‍പിക്കുന്ന പദ്ധതി രാജ്യത്തെ നാശത്തിലേക്ക് നയിക്കുമെന്നാണ് ജോണ്‍ ബ്രിട്ടാസ് പ്രസംഗത്തില്‍ പറയുന്നത്.

ഐഐടിക്ക് ഹിന്ദിയില്‍ പരീക്ഷ എഴുതേണ്ടി വന്നാല്‍ സുന്ദര്‍ പിച്ചൈക്ക് ഗൂഗിളിന്റെ സിഇഒ ആകാന്‍ കഴിയുമായിരുന്നോ എന്നും ബ്രിട്ടാസ് തന്റെ പ്രസംഗത്തില്‍ ചോദിച്ചിരുന്നു. മാതൃഭാഷ ജന്മാവകാശമാണെന്നും അന്യ ഭാഷകള്‍ പഠിക്കുന്നതും ഉപയോഗിക്കുന്നതും അവരവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു.

Read more

അതേസമയം, ‘ഇന്ത്യന്‍ 2’ ആണ് കമല്‍ഹാസന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ശങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഷൂട്ടിംഗ് നിന്നു പോയ സിനിമയുടെ ചിത്രീകരണം ഈ അടുത്താണ് വീണ്ടും ആരംഭിച്ചത്. കാജല്‍ അഗര്‍വാളാണ് ചിത്രത്തില്‍ നായിക.