ഈ കാര്‍ മോഷണം പോകുന്നത് കണ്ടു ഞാന്‍ ഞെട്ടി എഴുന്നേറ്റിട്ടുണ്ട്; ഓര്‍മ്മകള്‍ പങ്കുവെച്ച് ദുല്‍ഖര്‍

ദുല്‍ഖര്‍ എന്ന നടനെ പോലെ തന്നെ താരത്തിന്റെ വാഹനപ്രിയത്തെ കുറിച്ചും ആരാധകര്‍ക്ക് സുപരിചിതമാണ്. ഇപ്പോഴിതാ, ആരാധകര്‍ക്കായി തന്റെ ഗാരേജിലുളള കാറുകള്‍ പരിചയപ്പെടുത്തുകയാണ് ദുല്‍ഖര്‍. ‘ബി.എം.ഡബ്ല്യു എം 3’ യാണ് ദുല്‍ഖര്‍ തന്റെ പ്രിയപ്പെട്ട വാഹനമായി പറയുന്നത്.

”ഞാന്‍ എത്ര വലിയ കാര്‍ പ്രേമിയാണെന്ന് നിങ്ങളില്‍ പലര്‍ക്കും അറിയാമായിരിക്കും. എന്റെ ഗാരേജില്‍ ഏറ്റവും പ്രിയപ്പെട്ട കാറാണിത്. ഇതു സംബന്ധിച്ചു ഒരുപാട് ഓര്‍മ്മകള്‍ എനിക്കുണ്ട്. അതിലൊന്ന് ഈ കാര്‍ ആരോ മോഷ്ടിക്കുന്നതു സ്വപ്നം കണ്ടു ഞെട്ടി ഉണര്‍ന്നതാണ്” എന്നാണ് ദുല്‍ഖര്‍ പറയുന്നത്.

ഒരുപാട് നാളായി ഇത്തരം ഒരു വീഡിയോ ചെയ്യണമെന്നു വിചാരിക്കുന്നുവെന്നും ഇപ്പോഴാണ് അതിനുളള കൃത്യമായ സമയമെന്നു ദുല്‍ഖര്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു. ഇനിയും ഇങ്ങനെയുളള വീഡിയോ പ്രതീക്ഷിക്കുന്നു എന്നാണ് ആരാധകരുടെ കമന്റുകള്‍.

അതേസമയം, കരിയറില്‍ തിളങ്ങി നില്‍ക്കുകയാണ് ദുല്‍ഖര്‍ ഇപ്പോള്‍. മൂന്ന് ഭാഷകളില്‍ തുടര്‍ച്ചയായി സൂപ്പര്‍ ഹിറ്റുകളാണ് താരം സമ്മാനിച്ചിരിക്കുന്നത്. മലയാളത്തില്‍ ‘കുറുപ്പ്’, തെലുങ്കില്‍ ‘സീതാരാമം’, ബോളിവുഡില്‍ ‘ഛുപ്’ എന്നിവയാണ് താരത്തിന്റെ ഹിറ്റ് ചിത്രങ്ങള്‍.

View this post on Instagram

A post shared by Dulquer Salmaan (@dqsalmaan)

Read more