വിയറ്റ്‌നാം കോളനിക്കിടെ അമ്മയും കനകയും മന്ത്രവാദിയെ വിളിച്ചുവരുത്തി, കാരണം അയാളുടെ ശല്യം!

ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് കനക. അമ്മ ദേവികയുടെ മരണവും തുടര്‍ന്ന് നടിയുടെ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളും ആരാധകര്‍ക്ക് സുപരിചിതപമാണ്. ഇപ്പോഴിതാ കനകയെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.

‘വിയറ്റ്‌നാം കോളനി എന്ന സിനിമയുടെ ഷൂട്ടിംഗിന് ആലപ്പുഴയില്‍ വന്നപ്പോഴാണ് ഞാന്‍ കനകയെ ആദ്യമായി കണ്ടത്. ഒരു ഗള്‍ഫ് ഷോയ്ക്ക് ക്ഷണിക്കാനായി കനകയുടെ മദ്രാസിലുള്ള വീട്ടില്‍ പോയിട്ടുണ്ട്.’

‘പിതാവിന്റെ ഉപദ്രവത്തില്‍ നിന്നും ഒഴിവായിക്കിട്ടാനായി, വിയറ്റ്‌നാം കോളനിയുടെ ഷൂട്ടിംഗിന്റെ സമയത്ത് ആലപ്പുഴയിലെ ഹോട്ടല്‍ മുറിയില്‍ മന്ത്രവാദിയെ വരുത്തി വലിയൊരു പൂജ നടത്തിയ വിവരം അതിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്നോട് പറഞ്ഞു. ആ പിതാവിനെ അമ്മയും മകളും അത്രത്തോളം ഭയപ്പെടുകയുണ്ടായി’- ആലപ്പി അഷ്‌റഫ് വ്യക്തമാക്കി.

കനകയുടെ മാതാപിതാക്കള്‍ തമ്മില്‍ വേര്‍പിരിഞ്ഞതാണ്. അതിനുശേഷം അമ്മയായിരുന്നു കനകയുടെ എല്ലാമെല്ലാം. പിതാവ് തട്ടിക്കൊണ്ടുപോകുമെന്ന് കരുതി പലപ്പോഴും സ്‌കൂളില്‍ പോലും പോകാന്‍ സാധിക്കാത്ത സാഹചര്യം കനകയ്ക്കുണ്ടായിരുന്നു.

Latest Stories

മുഖ്യമന്ത്രിയാകാൻ ചെന്നിത്തലയ്ക്ക് എന്താണ് അയോ​ഗ്യത? അധികാര വടംവലിയുള്ള പാർട്ടിയല്ല കോൺഗ്രസ് എന്ന് കെ സുധാകരൻ

അത്ഭുതദ്വീപ് നടന്‍ ശിവന്‍ മൂന്നാര്‍ അന്തരിച്ചു

ബിസിസിഐ സെക്രട്ടറി തിരഞ്ഞെടുപ്പ് ജനുവരി 12 ന്, യോഗം മുംബൈയില്‍

പാലക്കാട് സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമം; വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അറസ്റ്റിൽ

ഇന്ത്യയുടെ ഏറ്റവും വലിയ തലവേദന അവനാണ്, എത്ര ബാം പുരട്ടിയാലും അത് മാറുന്നില്ല: രവി ശാസ്ത്രി

കെഎസ്ഇബി യുവജനങ്ങളെ വെല്ലുവിളിക്കുന്നു; അംഗീകൃത ഒഴിവുകള്‍ ഉടന്‍ നികത്തണം; അല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം; താക്കീതുമായി ഡിവൈഎഫ്‌ഐ

'ആര് മുഖ്യമന്ത്രിയാകണം എന്ന് പറയാനുള്ള സ്വാതന്ത്ര്യം വ്യക്തികൾക്കുണ്ട്'; ഇതുവരെ ഒരു സ്ഥാനവും ആഗ്രഹിച്ച് പ്രവർത്തിച്ചിട്ടില്ല: രമേശ് ചെന്നിത്തല

ഐപിഎല്‍ 2025: രാജസ്ഥാനില്‍ വമ്പന്‍ ട്വിസ്റ്റ്, വിക്കറ്റ് കാക്കാന്‍ പുതിയ താരം; വെളിപ്പെടുത്തി സഞ്ജു

അനുരാഗ് കശ്യപ് നിങ്ങള്‍ 'ശാലിനി ഉണ്ണികൃഷ്ണനേക്കാള്‍' നന്നായി മലയാളം സംസാരിച്ചു..; സംവിധായകന് പ്രശംസകള്‍

ആ താരം എന്നോട് യഥാർത്ഥ ചിത്രം പറഞ്ഞു തന്നു, ചിലർ ചേർന്നിട്ട് എനിക്ക് പണിതു: യുവരാജ് സിങ്