ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് കനക. അമ്മ ദേവികയുടെ മരണവും തുടര്‍ന്ന് നടിയുടെ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളും ആരാധകര്‍ക്ക് സുപരിചിതപമാണ്. ഇപ്പോഴിതാ കനകയെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.
‘വിയറ്റ്‌നാം കോളനി എന്ന സിനിമയുടെ ഷൂട്ടിംഗിന് ആലപ്പുഴയില്‍ വന്നപ്പോഴാണ് ഞാന്‍ കനകയെ ആദ്യമായി കണ്ടത്. ഒരു ഗള്‍ഫ് ഷോയ്ക്ക് ക്ഷണിക്കാനായി കനകയുടെ മദ്രാസിലുള്ള വീട്ടില്‍ പോയിട്ടുണ്ട്.’
‘പിതാവിന്റെ ഉപദ്രവത്തില്‍ നിന്നും ഒഴിവായിക്കിട്ടാനായി, വിയറ്റ്‌നാം കോളനിയുടെ ഷൂട്ടിംഗിന്റെ സമയത്ത് ആലപ്പുഴയിലെ ഹോട്ടല്‍ മുറിയില്‍ മന്ത്രവാദിയെ വരുത്തി വലിയൊരു പൂജ നടത്തിയ വിവരം അതിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്നോട് പറഞ്ഞു. ആ പിതാവിനെ അമ്മയും മകളും അത്രത്തോളം ഭയപ്പെടുകയുണ്ടായി’- ആലപ്പി അഷ്‌റഫ് വ്യക്തമാക്കി.
Read more
കനകയുടെ മാതാപിതാക്കള്‍ തമ്മില്‍ വേര്‍പിരിഞ്ഞതാണ്. അതിനുശേഷം അമ്മയായിരുന്നു കനകയുടെ എല്ലാമെല്ലാം. പിതാവ് തട്ടിക്കൊണ്ടുപോകുമെന്ന് കരുതി പലപ്പോഴും സ്‌കൂളില്‍ പോലും പോകാന്‍ സാധിക്കാത്ത സാഹചര്യം കനകയ്ക്കുണ്ടായിരുന്നു.