ജീവിതത്തില്‍ എല്ലാം മാറും, ഒന്നൊഴിച്ച്; കുറിപ്പുമായി കാജല്‍ അഗര്‍വാള്‍

ആദ്യ കണ്‍മണിക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണ് നടി കാജല്‍ അഗര്‍വാള്‍. ഇപ്പോഴിതാ തന്റെ ഭര്‍ത്താവ് ഗൗതം കിച്ച്‌ലുവിന് ഹൃദയം തൊടുന്ന കുറിപ്പെഴുതിയിരിക്കുകയാണ് താരം. ഗര്‍ഭകാലത്ത് തനിക്കൊപ്പം എല്ലാമായി നിന്ന ഭര്‍ത്താവിനോടുള്ള നന്ദിയും സ്‌നേഹവും അറിയിക്കുന്നതാണ് താരത്തിന്റെ കുറിപ്പ്.

മഹാനായ ഭര്‍ത്താവായതിന് നന്ദി എന്നുപറഞ്ഞുകൊണ്ടാണ് കാജലിന്റെ കുറിപ്പ് ആരംഭിക്കുന്നത്. ഏറ്റവും സ്‌നേഹമുള്ള ഒരച്ഛനായി കഴിഞ്ഞ എട്ടു മാസമായി താങ്കളെ കാണുന്നു. കുഞ്ഞിനെ എത്രമാത്രം നിങ്ങള്‍ സ്‌നേഹിക്കുന്നതെന്നും ഇപ്പോള്‍ത്തന്നെ എത്ര കരുതല്‍ നല്‍കിക്കഴിഞ്ഞെന്നും എനിക്കറിയാം.

സ്‌നേഹം വാരിക്കോരി നല്‍കുന്ന ഒരച്ഛനെയായിരിക്കും നമ്മുടെ മകള്‍ക്ക് ലഭിക്കാന്‍ പോകുന്നതെന്നതില്‍ ഞാന്‍ ഭാഗ്യവതിയാണ്. ജീവിതം പതിയെ മാറാന്‍ തുടങ്ങുകയാണ്. നമ്മള്‍ മാത്രമുള്ളപ്പോള്‍ ചെയ്ത കാര്യങ്ങള്‍ ഇനി ചെയ്യാന്‍ സാധിക്കില്ല. പക്ഷേ നമുക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞ് നമ്മുടെ ഹൃദയത്തില്‍ ഒരുപാട് സന്തോഷം നിറയ്ക്കും, കാജല്‍ കുറിച്ചു.

2020 ഒക്ടോബറിലാണ് കാജലും വ്യവസായി ഗൗതം കിച്ച്‌ലുവും വിവാഹിതരായത്. ഗര്‍ഭിണിയാണെന്ന വിവരം 2021 ജനുവരിയില്‍ കാജല്‍ സോഷ്യല്‍മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചു. ബോഡി പോസിറ്റിവിറ്റി സംബന്ധിച്ച കുറിപ്പുകളും ഫോട്ടോഷൂട്ടുകളുമായി ഇപ്പോള്‍ സജീവമാണ് താരമിപ്പോള്‍.

View this post on Instagram

A post shared by Kajal A Kitchlu (@kajalaggarwalofficial)

Read more