ക്ലാസിക് ഹൊറർ സിനിമയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് ആ സിനിമ: പൃഥ്വിരാജ്

പൃഥ്വിരാജിനെ പ്രധാന കഥാപാത്രമാക്കി ജെയ് കെ എന്ന ജയകൃഷ്ണൻ സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘എസ്ര’. പ്രിയ ആനന്ദ്, ടൊവിനോ തോമസ്, സുദേവ് നായർ എന്നിവരായിരുന്നു ചിത്രത്തിൽ മറ്റ് താരങ്ങൾ.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. എസ്ര എന്ന ചിത്രം ക്ലാസിക് ഹൊറർ സിനിമയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് എന്നാണ് പൃഥ്വിരാജ് പറയുന്നത്. തിരക്കഥയിലെ ഫ്ലാഷ്ബാക്കിലെ ജൂത പശ്ചാത്തലം ആണ് തന്നെ എക്സൈറ്റ് ചെയ്യിപ്പിച്ചത് എന്നാണ് പൃഥ്വിരാജ് പറയുന്നത്.

“ക്ലാസിക് ഹൊറർ സിനിമയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് എസ്ര. നവ ദമ്പതികൾ കൊച്ചിയിലേക്ക് വരുന്നു. കൊച്ചിയിൽ അത്രയും വീടുണ്ടായിരുന്നിട്ടും ഫോർട്ട് കൊച്ചിയിലെ പഴയ ബംഗ്ലാവിൽ വന്ന് അവർ താമസിക്കുന്നു. 20000 സ്ക്വയർ ഫീറ്റ് വരുന്ന ബംഗ്ലാവിൽ അവർ രണ്ട് പേരും മാത്രമേയുള്ളൂ. അതാണെങ്കിൽ ഒരു സിനഗോഗിനടുത്താണ്. നായിക ഷോപ്പിങ്ങിന് പോകുമ്പോൾ സാധാരണ കടയിലൊന്നും പോകാതെ ഒരു ആന്റിക് ഷോപ്പിൽ പോകുന്നു.

അതിൽ തന്നെ വിചിത്രമായ ഫർണീച്ചറുകൾ വാങ്ങുന്നു. ക്ലീഷേയായ ആ ക്ലാസിക് ഹൊറർ സിനിമയിൽ ശരിക്കും വർക്കായത് ഫ്ളാഷ് ബാക്ക് സ്റ്റോറിയാണ്. ഫ്ളാഷ് ബാക്കിലെ ലവ് സ്റ്റോറിയും ജൂത പശ്ചാത്തലവും വളരെ പുതുമയുള്ളതായിരുന്നു. ഈ സിനിമ തീർച്ചയായും ചെയ്യണമെന്ന് എനിക്ക് തോന്നി

സംവിധായകൻ ജയകൃഷ്‌ണനാണ് അതിൻ്റെ ഫുൾമാർക്ക്. പിന്നെ ആ സിനിമക്ക് ഒരു പുതിയ ഭാഷ നൽകിയ സിനിമാറ്റോഗ്രാഫർ സുജിത്തിനും. ഈ സിനിമ വർക്കാവുമെന്ന് ഞാൻ പറഞ്ഞു. നിർമാതാക്കളായ ഇ ഫോർ എന്റർടെയ്ൻമെൻ്റ് അത് വിശ്വസിച്ചു.” എന്നാണ് ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞത്.

Latest Stories

ഥാർ റോക്സിനെ തറപറ്റിക്കാൻ ടൊയോട്ടയുടെ 4x4 മിനി ഫോർച്ച്യൂണർ

നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ ആത്മഹത്യ: മരണ കാരണം തലയ്ക്കും ഇടുപ്പിനും ഇടത് തുടയ്ക്കുമേറ്റ പരിക്ക്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്

രോഹിത് ഗതി പിടിക്കാൻ ആ രണ്ട് കാര്യങ്ങൾ ചെയ്യണം, അടുത്ത ടെസ്റ്റിൽ തിരിച്ചുവരാൻ ചെയ്യേണ്ടത് അത് മാത്രം; സഞ്ജയ് ബംഗാർ പറയുന്നത് ഇങ്ങനെ

'അംബേദ്കറെ അപമാനിച്ച പരാമര്‍ശങ്ങള്‍ക്ക് മാപ്പ് പറഞ്ഞ് അമിത് രാജി വയ്ക്കണം'; രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്; ഇന്നും നാളെയുമായി എല്ലാ നേതാക്കളുടെ പത്രസമ്മേളനം

പൃഥ്വിരാജ് ഒരു മനുഷ്യന്‍ അല്ല റോബോട്ട് ആണ്, ജംഗിള്‍ പൊളിയാണ് ചെക്കന്‍.. സസ്‌പെന്‍സ് നശിപ്പിക്കുന്നില്ല: സുരാജ് വെഞ്ഞാറമൂട്

'വിജയരാഘവൻ വർഗീയ രാഘവൻ', വാ തുറന്നാൽ പറയുന്നത് വർഗീയത മാത്രം; വിമർശിച്ച് കെ എം ഷാജി

BGT 2024: രാഹുലിന് പിന്നാലെ ഇന്ത്യക്ക് മറ്റൊരു പരിക്ക് പേടി, ഇത്തവണ പണി കിട്ടിയത് മറ്റൊരു സൂപ്പർ താരത്തിന്; ആശങ്കയിൽ ടീം ക്യാമ്പ്

നേതാക്കാള്‍ വര്‍ഗീയ ശക്തികളോടടുക്കുന്നത് തിരിച്ചറിയാനാകുന്നില്ല; തുടർഭരണം സംഘടനാ ദൗർബല്യമുണ്ടാക്കി, സിപിഐഎം ജില്ലാ സമ്മേളനത്തിൽ വിമര്‍ശനം

എംടി വാസുദേവൻനായരുടെ ആരോ​ഗ്യ സ്ഥിതിയിൽ മാറ്റമില്ല; നേരിയ പുരോ​ഗതി

മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം; വി ഡി സതീശന്‍ അഹങ്കാരിയായ നേതാവെന്ന് വെള്ളാപ്പള്ളി നടേശന്‍