ആ സംവിധായകന്റെ കൂടെ 11 ദിവസം നിന്നാണ് ഞാൻ സിനിമ പറഞ്ഞത്, അദ്ദേഹമാണ് എന്നെ സ്വാധീനിച്ചത്: ഫാസിൽ

മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് ഫാസിൽ. നോക്കത്താ ദൂരത്ത് കാണും നട്ട്, എന്റെ മാമാട്ടികുട്ടിയമ്മയ്ക്ക്, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, മണിച്ചിത്രത്താഴ് തുടങ്ങീ നിരവധി മികച്ച ചിത്രങ്ങളാണ് ഫാസിലിന്റെതായി പുറത്തിറങ്ങിയിട്ടുള്ളത്.

ഇപ്പോഴിതാ മലയാളത്തിൽ തന്നെ സ്വാധീനിച്ച സംവിധായകനെ പറ്റി പറയുകയാണ് ഫാസിൽ. ആ സംവിധായകന്റെ കൂടെ 11 ദിവസം നിന്നാണ് താൻ ആദ്യമായി സിനിമ പഠിച്ചതെന്നും ഫാസിൽ പറയുന്നു.

“മലയാളത്തിൽ ഏറ്റവും സ്വാധീനിച്ചത് എ.വിൻസൻ്റ് മാഷാണ്. എന്റെ മാനസിക ഗുരു. അദ്ദേഹം സംവിധാനം ചെയ്യുന്നതു 11 ദിവസം ഞാൻ നോക്കി നിന്നിട്ടുണ്ട്. അടൂർ ഭാസി സംവിധാനം ചെയ്‌ത ‘അച്ചാരം അമ്മിണി ഓശാരം ഓമന’യുടെ സെറ്റിൽ ബോബൻ കുഞ്ചാക്കോയെ കാണാൻ പോയതാണ്.

11 ദിവസത്തെ ഷെഡ്യൂൾ ചെയ്യുന്നത് വിൻസൻ്റ് മാഷ്. അന്നത്തെ ചർച്ചകളിൽ ഞാനും ഉൾപ്പെട്ടു. ബോബൻ പറഞ്ഞു: നാളെ മുതൽ ഇവൻ ഇവിടെയൊക്കെ ചുറ്റിപ്പറ്റിയുണ്ടാകും, സംവിധാനം കണ്ടു പഠിക്കാൻ. ആ 11 ദിവസമാണ് എന്റെ സിനിമ സർവകലാശാല.

മലയാളത്തിലെ വലിയ സംവിധായകനാകുമെന്ന് എന്നെപ്പറ്റി വിൻസന്റ് മാഷ് മകൻ ജയനൻ വിൻസൻ്റിനോടു പറഞ്ഞതായി പിന്നെയറിഞ്ഞു. രണ്ടു ഗുണങ്ങൾ ഞാൻ അദ്ദേഹത്തിൽനിന്ന് അപ്പാടെ പകർത്തിയിട്ടുണ്ട്. നടീനടൻമാരിൽനിന്ന് അഭിനയം പിടിച്ചെടുക്കുന്നതും ഗാന ചിത്രീകരണവും.” എന്നാണ് മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ഫാസിൽ പറഞ്ഞത്.

Latest Stories

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു