'അവരൊരു ആർട്ടിസ്റ്റായിരുന്നിരിക്കാം, പക്ഷേ ഒട്ടും പ്രൊഫഷണലല്ല'; നസ്രിയയെ കുറിച്ച് ഫാസിൽ

നസ്രിയ പ്രഫഷണൽ ആർട്ടിസ്റ്റല്ലെന്ന് ഫാസിൽ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നസ്രിയയെക്കുറിച്ച് ഫാസിൽ മനസ്സ് തുറന്നത് . നസ്രിയ തനിക്കെപ്പോഴും ഒരു അത്ഭുതമാണെന്നും, കുടുംബ ജീവിതത്തിന് പ്രധാന്യം നൽകുന്ന വ്യക്തിയാണെന്നും ഫാസിൽ പറഞ്ഞു.‘നസ്രിയ എനിക്കെപ്പോഴും ഒരു അത്ഭുതമാണ്.

ഭയങ്കര അപ്ടേറ്റഡ് ആയിട്ടുള്ള കുട്ടിയാണ്. ഒരു താരമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ഒന്നും നസ്രിയയുടെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. അവർ ഒരു ആർട്ടിസ്റ്റ് ആയിരിന്നിരിക്കാം. പക്ഷേ ഒട്ടും പ്രഫഷണലല്ല. കല്യാണത്തിന് ശേഷം കുടുംബ ബന്ധങ്ങളിലോട്ടാണ് അവർക്ക് താൽപര്യം. ഫഹദിനോപ്പം വീടിന്റെ ഇന്റീരിയറും വീട്ടിലെ കാര്യങ്ങളും നോക്കി നടത്തും.

ഓടി നടന്ന് പടം ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആർട്ടിസ്റ്റ് അല്ല നസ്രിയ. പെട്ടന്ന് ഒരു കഥാപാത്രം വന്ന് കഥ കേട്ട് ഇഷ്ടപ്പെട്ടാൽ ചെയ്യുകയും ചെയ്യും അവിടെയാണ് നസ്രിയയും ഫഹദും തമ്മിലുള്ള സിങ്ക് കാണാൻ പറ്റുന്നത്. മലയാളത്തിൽ ഇന്ന് ഒരു കഥ കേട്ടുകഴിഞ്ഞാൽ തന്നെ കൊണ്ട് പറ്റില്ലെന്ന് പറഞ്ഞ് വിട്ടുകളയുകയാണ് ചെയ്യാറ് പക്ഷേ നസ്രിയ അങ്ങനെയല്ല. ഫഹദും അവനെ എക്‌സൈറ്റ് ചെയ്യിക്കുന്ന കഥാപാത്രങ്ങളെ ചെയ്യുകയുള്ളൂ.

Read more

വിക്രത്തിന്  മലായളം ഡബ്ബിങ്ങ് ചെയ്യാൻ പറഞ്ഞപ്പോൾ ഫഹദ് അത് ചെയ്യ്തില്ല കാരണം അതിന്റെ ഫയർ അവിടെ തീർന്നെന്നും ആർട്ടിഫിഷലിൽ താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നസ്രിയയും അങ്ങനെയാണ്. ആർട്ടിഫിഷലാക്കുന്നതൊന്നും രണ്ടാൾക്കും ഇഷ്ടമില്ലെന്നും ഫാസിൽ കൂട്ടിച്ചേർത്തു