'മനുഷ്യനല്ലേ വിവേചന ബുദ്ധി വേണ്ടത്?'; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി ഹരീഷ് ശിവരാമകൃഷ്ണന്‍

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആന ഇടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി ് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. നരക ജീവിതമാണ് ആന നയിക്കുന്നത്. ഇപ്പോള്‍ ഇടഞ്ഞതിന്റെ പേരില്‍ കിട്ടാന്‍ ഇരിക്കുന്ന ഇടിയും അടിയും സഹിച്ച് ജീവിക്കാനാണ് ആനയുടെ വിധി. മനുഷ്യനല്ലേ വിവേചന ബുദ്ധി കാണിക്കേണ്ടത് എന്ന് ചോദിക്കുകയാണ് ഹരീഷ്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ കമന്റിലൂടെയായിരുന്നു ഹരീഷിന്റെ പ്രതികരണം.

ഫെയ്‌സ്ബുക്ക് കുറിപ്പ്

നരക ജീവിതം നയിച്ച്, കെട്ടി അഴിക്കല്‍ എന്ന പേരില്‍ കൊടും പീഡനം അനുഭവിച്ചു , ഈ ഇടഞ്ഞതിന്റെ പേരില്‍ കിട്ടാന്‍ ഇരിക്കുന്ന വലിയ കോല്‍ കൊണ്ടുള്ള ഇടിയും, അടിയും വാട്ടലും കൊണ്ട് ജീവിക്കാന്‍ വിധിക്കപ്പെട്ട ജീവി.

ജീവിതം നഷ്ടപ്പെട്ട പാപ്പാനും മറ്റനവധി മനുഷ്യരും… മനുഷ്യനല്ലേ വിവേചന ബുദ്ധി വേണ്ടത്?’

മാസങ്ങള്‍ നീണ്ട വിലക്കിനൊടുവില്‍ പൂരപ്പറമ്പുകളിലേക്ക് തിരികെയെത്തിയ ആന പാലക്കാട് ആലത്തൂര്‍ പാടൂര്‍ വേലയ്ക്കിടെയാണ് ഇടഞ്ഞത്. അപകടത്തില്‍ ആനയുടെ പാപ്പാന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കുണ്ട്. തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന്റെ ഉടമസ്ഥതിയിലുള്ളതാണ് ആന. ഇതുവരെ 13 പേര്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.