'ഞാനാദ്യം വിചാരിച്ചു ഇറച്ചിക്കട ഉദ്ഘാടനം ആയിരിക്കുമെന്ന്' ട്രോള്‍ കണ്ട് പൊട്ടിച്ചിരിച്ചു.. അയര്‍ലാന്റില്‍ നിന്നും തിരിച്ചു വരാനാവില്ലെന്ന് ഭയന്നിരുന്നു: ഹണി റോസ്

‘ഉദ്ഘാടനം സ്റ്റാര്‍’ എന്നാണ് നടി ഹണി റോസിനെ സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്. കേരളത്തിലും തെലങ്കാനയിലും മാത്രമല്ല, അങ്ങ് അയര്‍ലന്റില്‍ വരെ ഉദ്ഘാടനം ചെയ്യാനെത്തി ഹണി റോസ് ശ്രദ്ധ നേടിയിട്ടുണ്ട്. താരം എത്തുന്ന ഓരോ ഉദ്ഘാടനങ്ങള്‍ക്കും ആരാധകര്‍ കൂടാറുമുണ്ട്. അതിനൊപ്പം തന്നെ ഒരുപാട് ബോഡി ഷെയ്മിംഗ് കമന്റുകളും താരം നേരിടാറുണ്ട്.

ട്രോളുകള്‍ ആസ്വദിക്കാറുണ്ട് എന്ന് തുറന്നു പറഞ്ഞിട്ടുള്ള താരമാണ് ഹണി റോസ്. ‘റേച്ചല്‍’ എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഹണി റോസ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ”രസകരമായ ട്രോളുകളൊക്കെ അതേ വൈബോടെ ഞാന്‍ ആസ്വദിക്കാറുണ്ട്.”

”റേച്ചലിന്റെ പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ കണ്ട രസകരമായ കമന്റ് ഇങ്ങനെയായിരുന്നു, ‘ഞാനാദ്യം വിചാരിച്ചു ഇറച്ചിക്കട ഉദ്ഘാടനം ആയിരിക്കുമെന്ന്’ എന്ന്. ഇതേപോലെയുള്ള രസകരമായ ട്രോളുകള്‍ കണ്ട് പൊട്ടിച്ചിരിച്ചിട്ടുണ്ട്. അതുപോലെ അയര്‍ലന്റില്‍ പോയ സമയത്ത് ഗതാഗതമന്ത്രി ജാക്ക് ചാംബേഴ്സ് പങ്കുവച്ച സെല്‍ഫി വൈറലായി മാറി.”

”അല്ല മലയാളികള്‍ വൈറലാക്കി മാറ്റി എന്ന് വേണം പറയാന്‍. അവിടെ ഞാന്‍ പത്ത് ദിവസം ഉണ്ടായിരുന്നു. അദ്ദേഹം പങ്കുവച്ച പോസ്റ്റ് പിറ്റേ ദിവസം നോക്കുമ്പോള്‍ താഴെ മൊത്തം മലയാളം കമെന്റുകള്‍. ‘ഹായ് ജാക്കേട്ടാ സുഖാണോ’ എന്ന് ചോദിച്ചാണ് തുടങ്ങുന്നത്.”

”മോളുടെ കല്യാണം വിളിക്കാന്‍ വന്നവരും’ മറ്റുമായി ആ പോസ്റ്റിന് താഴെ മലയാളികളെക്കൊണ്ട് നിറഞ്ഞു. ഇതിന് പുറമേ നല്ല കൂടിയ കമന്റ്‌സും ഉണ്ടായിരുന്നു. അതായിരുന്നു എന്റെ ടെന്‍ഷന്‍. മിനിസ്റ്റര്‍ എങ്ങാനും ട്രാന്‍സ്ലേറ്റ് ചെയ്ത് നോക്കിയാല്‍ അയര്‍ലന്റില്‍ നിന്ന് തിരിച്ച് പോരാന്‍ പറ്റാതാവുമോ എന്ന് ഭയന്നിരുന്നു” എന്നാണ് ഹണി റോസ് മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം