ഞാന്‍ ഷാരൂഖ് ഖാന്‍ ആണെന്നാണ് അവര്‍ കരുതുന്നത്, അനാവശ്യമായി ടാഗ് ചെയ്യാതിരിക്കൂ: ഹരീഷ് ശിവരാമകൃഷ്ണന്‍

ബോളിവുഡിലെ കിംഗ് ഖാന്‍ ഷാരൂഖ് കാരണം പൊറുതിമുട്ടി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. അനാവശ്യമായി ആളുകള്‍ തന്നെ ടാഗ് ചെയ്യുകയാണ് എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഗായകന്‍ പറയുന്നത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാന്‍.

സോഷ്യല്‍ മീഡിയയിലും താരത്തിന് ഫോളോവേഴ്‌സ് ഏറെയാണ്. 30 മില്യണിന് മുകളിലാണ് ഇന്‍സ്റ്റഗ്രാമില്‍ താരത്തിന് ഫോളോവേഴ്‌സുള്ളത്. ഐ ആം എസ്ആര്‍കെ എന്നതാണ് ഷാരുഖിന്റെ ഇന്‍സ്റ്റ ഐഡി. ഹരീഷിന്റെ ഇന്‍സ്റ്റ ഐഡിയിലും എസ്ആര്‍കെ എന്നു വരുന്നുണ്ട്.

ഇതാണ് പലരും തെറ്റായി ടാഗ് ചെയ്യാന്‍ കാരണമായത്. താന്‍ എസ്ആര്‍കെ അല്ല എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹരീഷ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ആറ്റ്‌ലിയും വിജയും ഷാരൂഖും ഒന്നിച്ചുള്ള ചിത്രത്തില്‍ ഒരാള്‍ തന്നെ ടാഗ് ചെയ്ത സ്‌ക്രീന്‍ ഷോട്ടും ഹരീഷ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

”ഞാന്‍ പാവമൊരു സംഗീതജ്ഞനും ഡിസൈനറുമാണ്, എന്റെ പേര് ഹരീഷ്. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ ഐഡി ഇതാണ്. ദയവായി ശരിയായി ടാഗ് ചെയ്യൂ. ഷാരൂഖ് ഖാന്‍ ആണെന്ന് കരുതി നിരവധി ആളുകളാണ് എന്നെ ഓരോ ദിവസവും ടാഗ് ചെയ്യുന്നത്. ഞാന്‍ അദ്ദേഹമല്ല എന്നാണ് ഹരീഷ് കുറിച്ചിരിക്കുന്നത്.

Latest Stories

"27 കോടി ഞങ്ങൾ മുടക്കില്ലായിരുന്നു, പക്ഷെ ഒരൊറ്റ കാരണം കൊണ്ടാണ് പന്തിനെ സ്വന്തമാക്കിയത് "; ലക്‌നൗ സൂപ്പർ ജയന്റ്സ് ഉടമയുടെ വാക്കുകൾ വൈറൽ

'സാമന്തയുടെ ഏഴയലത്ത് വരില്ല'; കിസ്സിക് ഗാനത്തില്‍ തൃപ്തരാകാതെ ആരാധകര്‍!

ഇങ്ങനെയും ഉണ്ടോ മണ്ടന്മാർ, ലേലത്തിലെ ഏറ്റവും മോശം തന്ത്രം അവരുടെ: റോബിൻ ഉത്തപ്പ

തൃശൂരില്‍ അയല്‍ക്കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; യൂട്യൂബ് വ്‌ളോഗര്‍ അറസ്റ്റില്‍

ഐപിഎല്‍ 2025: 'ശ്രേയസിനെ വിളിച്ചിരുന്നു, പക്ഷേ അവന്‍ കോള്‍ എടുത്തില്ല'; വെളിപ്പെടുത്തി പോണ്ടിംഗ്

മെസിയുടെ ഭാവി ഇങ്ങനെയാണ്, തീരുമാനം ഉടൻ ഉണ്ടാകും"; ഇന്റർമിയാമി ഉടമസ്ഥന്റെ വാക്കുകൾ ഇങ്ങനെ

ഷാഹി ജുമാ മസ്ജിദ് സര്‍വേ; പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത് നാല് പേര്‍; പ്രദേശത്ത് ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മുംബൈയില്‍ ആഡംബര ഭവനം, വിവാഹ തീയതി ഉടന്‍ പുറത്തുവിടും ; വിവാഹം ആഘോഷമാക്കാന്‍ തമന്ന

ഐപിഎല്‍ 2025: കൊല്‍ക്കത്ത അവരുടെ നായകനെ കണ്ടെത്തി?, നെറ്റിചുളിപ്പിക്കുന്ന തീരുമാനം

ഇസ്രയേലി പ്രധാനമന്ത്രി രാജ്യത്തെത്തിയാല്‍ അറസ്റ്റ് ചെയ്യും; ബെഞ്ചമിന്‍ നെതന്യാഹുവിനെതിരേയുള്ള ഐസിസി വാറണ്ട് നടപ്പിലാക്കുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ