ചികിത്സ നടക്കുകയാണ്, ശസ്ത്രക്രിയ ആവശ്യമാണ്..; രോഗത്തെ കുറിച്ച് ശിവ രാജ്കുമാര്‍

താന്‍ രോഗബാധിതനാണെന്നും ചികിത്സയിലാണെന്നും കന്നട സൂപ്പര്‍ താരം ശിവ രാജ്കുമാര്‍. എന്നാല്‍ എന്താണ് രോഗം എന്നതിനെ കുറിച്ച് കാര്യമായ വിവരങ്ങളൊന്നും താരം പങ്കുവച്ചിട്ടില്ല. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശിവ രാജ്കുമാര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

”ഞാനും ഒരു മനുഷ്യനാണ്, എനിക്ക് ഒരു പ്രശ്നമുണ്ട്. അതിന് വേണ്ടിയുള്ള ചികിത്സ നടക്കുകയാണ്. നാല് തവണ കൂടി ചികിത്സ നടത്തേണ്ടതുണ്ട്. രണ്ട് സെഷനുകള്‍ക്ക് ശേഷം ഒരു ശസ്ത്രക്രിയ ആവശ്യമാണ്. അത് യുഎസില്‍ ആയിരിക്കും. അത് കഴിഞ്ഞ് ഭേദമാവാന്‍ ഒരു മാസം വേണ്ടിവരും.”

”അതിന് ശേഷം ഞാന്‍ പൂര്‍ണ ആരോഗ്യവാനായിരിക്കും. ചികിത്സ നടക്കുന്നുണ്ടെങ്കിലും ജോലി തുടരുകയാണ്. 45 എന്ന വരാനിരിക്കുന്ന സിനിമയുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്” എന്നാണ് ശിവ രാജ്കുമാര്‍ ‘ഭായ്രതി രണഗല്‍’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

അതേസമയം, മുഫ്തി എന്ന ഹിറ്റ് ചിത്രത്തിന്റെ പ്രീക്വല്‍ ആണ് ഭായ്രതി രണഗല്‍. നാര്‍ഥന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രുക്മിണി വസന്ത്, രാഹുല്‍ ബോസ്, ദേവരാജ്, അവിനാഷ് തുടങ്ങിയ താരങ്ങളും വേഷമിടുന്നുണ്ട്. നവംബര്‍ 15ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

Latest Stories

ഇന്ത്യ പാകിസ്താനിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായി; ബിസിസിഐ വൃത്തങ്ങൾ പറയുന്നത് ഇങ്ങനെ

പഴകിയ ഭക്ഷ്യകിറ്റില്‍ വിശദീകരണം തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍; വിശദീകരണം തേടിയത് എഡിഎമ്മിനോട്

കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ ഫലസ്തീൻ ഐക്യദാർഢ്യ കഫിയ ധരിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് കേരള പോലീസ്

മുഖ്യമന്ത്രിയുടെ സമൂസ കാണാതപോയ സംഭവം വിവാദത്തില്‍; അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

"എംബാപ്പയെ അവർ ഉപേക്ഷിച്ചു, പടിയിറക്കി വിട്ടു, അതാണ് സംഭവിച്ചത്"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

നവംബര്‍ 8ന് നെഹ്‌റുവിന്റേയും ഇന്ദിരയുടേയും നയങ്ങളെ കുറ്റം പറഞ്ഞു മോദി

പിപി ദിവ്യയ്‌ക്കെതിരെ നടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്ന് കെ സുധാരകരന്‍

എംബാപ്പയുടെ കാര്യത്തിൽ അങ്ങനെ തീരുമാനമായി, പകരക്കാരനെ തേടാൻ റയൽ മാഡ്രിഡ്; നോട്ടമിടുന്നത് ആ താരത്തെ

ഇസ്രയേലുമായുള്ള ഫ്രാൻസ് മത്സരത്തിന് മുന്നോടിയായി 'ഫ്രീ ഫലസ്തീൻ' ബാനർ ഉയർത്തി ഫ്രഞ്ച് ക്ലബ് പിഎസ്ജി

'ആ വണ്ടി വീല്‍ ഇല്ലാത്തത്', അഘാഡി സഖ്യത്തെ കുറിച്ച് മോദി; നവംബര്‍ 8ന് നെഹ്‌റുവിന്റേയും ഇന്ദിരയുടേയും നയങ്ങളെ കുറ്റം പറഞ്ഞു മോദി