ഞാൻ ബിഎസ്‌സി പഠിച്ചതാണ്, ഒന്നും ഉപകാരപ്പെട്ടില്ല, പഠിച്ചതിനെ കുറിച്ച് അറിയുകയുമില്ല: അമിതാഭ് ബച്ചൻ

കോളേജ് പഠനം പൂർത്തിയാക്കിയതിന് ശേഷം താൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ പങ്കുവച്ച് നടൻ അമിതാഭ് ബച്ചൻ. പഠനം പൂർത്തിയാക്കിയിട്ടും ഒരു ജോലി ലഭിക്കാൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു എന്നാണ് താരം പറഞ്ഞത്. പഠിച്ച കാര്യങ്ങളൊന്നും പിന്നീടുള്ള തന്റെ ജീവിതത്തിൽ പ്രയോജനപ്പെട്ടില്ല എന്നും പഠിച്ചതൊന്നും തനിക്ക് ഓർമയില്ലെന്നും ബിഗ് ബി തന്റെ ടെലിഷൻ ഷോ ആയ കെബിസിയിൽ പറഞ്ഞു.

ബച്ചന്റെ ഷോയിലെത്തിയ ബി.ടെക് എഞ്ചിനിയറിങ് ബിരുദധാരിയായ റിഷി എന്ന യുവാവ് തന്റെ പഠനം കഴിഞ്ഞെന്നും നിലവിൽ ജോലി അന്വേഷിക്കുകയാണെന്നും താരത്തോട് പറഞ്ഞു. എഞ്ചിനീയർമാർക്ക് ഇന്നത്തെ കാലത്ത് ജോലി കിട്ടാൻ ബുദ്ധിമുട്ടാണെന്ന തരത്തിൽ റിഷി ബച്ചനോട് പറഞ്ഞപ്പോൾ ജോലി ഇല്ലെന്ന് അറിഞ്ഞിട്ടും എന്തിനാണ് അത് പഠിച്ചതെന്ന മറുചോദ്യമാണ് താരം അനുഭവിച്ച ബുദ്ധിമുട്ടുകൾ പറയാൻ കാരണമായത്.

‘ എന്തു സംഭവിക്കും എന്ന് എനിക്ക് പോലും അറിയില്ലായിരുന്നു. ഞാൻ ബിഎസ്‌സിയാണ് പഠിച്ചത്. അതിന് ശേഷം എനിക്കൊരു ഐഡിയയും ഇല്ലായിരുന്നു. ഒന്നും സംഭവിച്ചതുമില്ല. ഞാൻ എവിടെയൊക്കെയോ പോയി. പക്ഷെ ബിഎസ്‌സിയോ ഒന്നും ഉപകാരപ്പെട്ടില്ല. ഇന്നുവരെ ഞാൻ പഠിച്ച ഒരു കാര്യവും എനിക്കറിയില്ല’ എന്നാണ് ബച്ചൻ പറഞ്ഞത്.

Latest Stories

"ഫൈനൽ വരെ ഞങ്ങൾ എത്തും, കപ്പുയർത്തും"; അൽവാരസിന്റെ വാക്കുകൾ ഇങ്ങനെ

സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ ഇടം ഉറപ്പിച്ചു; ബംഗ്ലാദേശുമായുള്ള ടി-20 പരമ്പരയിൽ മുൻഗണന

കർണാടക പോലീസിന്റെ അകമ്പടിയിൽ അർജുന്റെ അന്ത്യയാത്ര നാട്ടിലേക്ക്; ഷിരൂരിൽ വാഹനം നിർത്തി ഇടും

അന്‍വറിനെ വിരട്ടിയാലും ബന്ധം മുറിച്ചാലും തീരുമോ ഈ കറ?

"സഞ്ജു സാംസൺ എന്റെ ടീമിൽ വേണം, ചെക്കൻ വേറെ ലെവലാണ്"; മലയാളി താരത്തെ ടീമിലേക്ക് ആവശ്യപ്പെട്ട് ഇന്ത്യൻ സൂപ്പർ താരം; ബിസിസിഐ തീരുമാനം ഇങ്ങനെ

പിണറായിയെ പ്രതിരോധിക്കല്‍ മാത്രമായി ചുരുങ്ങിയോ പാര്‍ട്ടി പ്രവര്‍ത്തനം?; അന്‍വറിനെ വിരട്ടിയാലും ബന്ധം മുറിച്ചാലും തീരുമോ ഈ കറ?

ഒരു വിക്കറ്റ് എടുത്തപ്പോൾ സഹതാരങ്ങൾ ആദ്യം അഭിനന്ദിച്ചു, പിന്നെ ആവശ്യം ഉണ്ടായിരുന്നോ എന്ന് ചോദിച്ച് ട്രോളി; ഇന്ത്യൻ താരത്തിന് സംഭവിച്ചത് മറ്റാർക്കും സംഭവിക്കാത്തത്

രാജ് കുന്ദ്രയുടെ നീല ചിത്ര നായിക അറസ്റ്റില്‍; പോണ്‍ താരത്തെ കുടുക്കി മുംബൈ പൊലീസ്

ആ പാവം കന്നടക്കാരി പെണ്‍കുട്ടിയെ നോവിച്ച് ഡിവോഴ്‌സ് ചെയ്തു, പിന്നെ അമൃതയെ കെട്ടി..; ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ചെടികളുടെ വളർച്ച ദിവസങ്ങൾക്കുള്ളിൽ ഇരട്ടിയാക്കുന്ന 'ഇലക്ട്രോണിക് മണ്ണ്'!