നാര്‍സിസ്റ്റ്, സംഗീതത്തിന്റെ കാര്യത്തില്‍ വലിയ മഹാനായിട്ട് കാര്യമില്ലല്ലോ, നിങ്ങള്‍ക്ക്  മര്യാദ പേരിന് പോലുമില്ല; ഇളയരാജയ്‌ക്ക് എതിരെ വിമര്‍ശനം

സംഗീത സംവിധായകന്‍ ഇളയരാജയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമുയരുകയാണ്. അടുത്തിടെ അന്തരിച്ച നടനും നിര്‍മ്മാതാവുമൊക്കെയായ മനോബാലയെ കുറിച്ച് നടത്തിയ ഒരു പ്രസ്താവനയാണ് ഇളയരാജയ്ക്ക് വിനയായി മാറിയിരിക്കുന്നത്.

സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വിവാദ വീഡിയോയില്‍ ഇളയരാജ പറഞ്ഞത് ഇങ്ങനെ, മനോബാലയുടെ വിയോഗത്തില്‍ അതിയായ ദുഃഖമുണ്ട്. സിനിമ മേഖലയില്‍ ഭാരതിരാജയുടെ സഹ സംവിധായകനായെത്തുന്നതിനു മുമ്പേ ആദ്ദേഹം മാധ്യമ പ്രവര്‍ത്തകനായാണ് കരിയര്‍ ആരംഭിച്ചത്. എന്റെ കാര്‍ കടന്നുപോകുന്നത് കാണാന്‍ കോടമ്പാക്കം പാലത്തില്‍ കാത്തുനിന്ന സംവിധായകരില്‍ ഒരാളായിരുന്നു മനോബാല.


കാര്‍ കടന്നുപോകുന്നത് കാണാന്‍ കോടമ്പാക്കം പാലത്തില്‍ കാത്തുനിന്ന സംവിധായകരില്‍ ഒരാളാണ് മനോബാല” എന്ന പ്രസ്താവനയാണ് നെറ്റിസണ്‍സിനെ ചൊടിപ്പിച്ചത്. അടിസ്ഥാന മര്യാദകള്‍ ഇല്ലാത്ത ഒരു വ്യക്തിയാണ് ഇളയരാജയെന്നാണ് വിമര്‍ശനം.

സംഗീതത്തിന്റെ കാര്യത്തില്‍ നിങ്ങളൊരു മഹാന്‍ തന്നെയെന്നതില്‍ സംശയമില്ല. എന്നാല്‍ മര്യാദയുടെ കാര്യത്തില്‍ അങ്ങനെയല്ല, നിങ്ങള്‍ സ്വയം കേന്ദ്രീകൃതവും അഹങ്കാരത്തോടെ സംസാരിക്കുന്നയാളും മാന്യതയില്ലാത്ത വ്യക്തിയുമാണെന്ന് തോന്നുന്നു എന്നൊക്കെയാണ് കമന്റുകള്‍.
ഇതാദ്യമായല്ല സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് ഇളയരാജയുടെ ചില പ്രസ്താവനകളുടെ പേരില്‍ അദ്ദേഹത്തിന് വിമര്‍ശനം നേരിടേണ്ടി വരുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ