ഇത് കാത്തിരുന്ന് കിട്ടിയ നിമിഷം.. ഇപ്പോള്‍ എന്നെ ആ പേര് വിളിക്കാന്‍ പേടിയാണ്: ഇന്ദ്രന്‍സ്

ദേശീയ ചലച്ചിത്ര പുരസ്‌കാരം സ്വീകരിക്കാനായി ഡല്‍ഹിയിലെത്തി നടന്‍ ഇന്ദ്രന്‍സ്. ‘ഹോം’ എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശത്തിനാണ് ഇന്ദ്രന്‍സ് അര്‍ഹനായത്. കാത്തിരുന്ന് കിട്ടിയ നിമിഷമാണിതെന്നും അത് എത്രത്തോളമുണ്ടെന്ന് വിവരിക്കാനാവില്ലെന്ന് ഇന്ദ്രന്‍സ് മാതൃഭൂമിയോട് പ്രതികരിച്ചു.

സ്വന്തം കുടുംബത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സംവിധായകന്‍ റോജിന്‍ തോമസ് ഹോം എന്ന ചിത്രമൊരുക്കിയത്. അത് അദ്ദേഹം പറഞ്ഞു തരുമ്പോള്‍ നമുക്കും ഇതൊക്കെ സംഭവിച്ചിട്ടുണ്ടല്ലോ എന്ന് അറിയാനാവും. പിന്നെ ഒന്ന് മനസുവച്ചാല്‍ അങ്ങനെയാവാന്‍ പറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ചെറുപ്പത്തില്‍ പരസ്പരം കളിയാക്കുമല്ലോ. അന്നൊന്നും കുടക്കമ്പി വിളി പോലുള്ള പ്രയോഗങ്ങള്‍ വിഷമമായി തോന്നിയിരുന്നില്ല. അഭിനയിക്കുമ്പോള്‍ അതുപോലുള്ള കഥാപാത്രങ്ങള്‍ ചേരുന്നുണ്ട്. നമ്മള്‍ ചെയ്യുമ്പോള്‍ മറ്റേയാള്‍ ചിരിക്കുന്നുണ്ടെങ്കില്‍ നമ്മള്‍ ജയിച്ചു എന്ന് തോന്നും.

പക്ഷേ ഇപ്പോ ആ പേര് വിളിക്കുമ്പോള്‍ ആളുകള്‍ക്ക് പേടി കൂടി എന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. അതേസമയം, റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം 2021ല്‍ ആണ് പുറത്തിറങ്ങിയത്. ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ഇന്ദ്രന്‍സ് വേഷമിട്ടത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്