ദേശീയ ചലച്ചിത്ര പുരസ്കാരം സ്വീകരിക്കാനായി ഡല്‍ഹിയിലെത്തി നടന് ഇന്ദ്രന്‍സ്. ‘ഹോം’ എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശത്തിനാണ് ഇന്ദ്രന്‍സ് അര്‍ഹനായത്. കാത്തിരുന്ന് കിട്ടിയ നിമിഷമാണിതെന്നും അത് എത്രത്തോളമുണ്ടെന്ന് വിവരിക്കാനാവില്ലെന്ന് ഇന്ദ്രന്‍സ് മാതൃഭൂമിയോട് പ്രതികരിച്ചു.
സ്വന്തം കുടുംബത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സംവിധായകന് റോജിന്‍ തോമസ് ഹോം എന്ന ചിത്രമൊരുക്കിയത്. അത് അദ്ദേഹം പറഞ്ഞു തരുമ്പോള്‍ നമുക്കും ഇതൊക്കെ സംഭവിച്ചിട്ടുണ്ടല്ലോ എന്ന് അറിയാനാവും. പിന്നെ ഒന്ന് മനസുവച്ചാല്‍ അങ്ങനെയാവാന്‍ പറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ചെറുപ്പത്തില്‍ പരസ്പരം കളിയാക്കുമല്ലോ. അന്നൊന്നും കുടക്കമ്പി വിളി പോലുള്ള പ്രയോഗങ്ങള്‍ വിഷമമായി തോന്നിയിരുന്നില്ല. അഭിനയിക്കുമ്പോള്‍ അതുപോലുള്ള കഥാപാത്രങ്ങള്‍ ചേരുന്നുണ്ട്. നമ്മള് ചെയ്യുമ്പോള്‍ മറ്റേയാള്‍ ചിരിക്കുന്നുണ്ടെങ്കില്‍ നമ്മള് ജയിച്ചു എന്ന് തോന്നും.
Read more
പക്ഷേ ഇപ്പോ ആ പേര് വിളിക്കുമ്പോള്‍ ആളുകള്‍ക്ക് പേടി കൂടി എന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. അതേസമയം, റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം 2021ല്‍ ആണ് പുറത്തിറങ്ങിയത്. ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ഇന്ദ്രന്‍സ് വേഷമിട്ടത്.