'സ്ത്രീകളോട് മോശമായി പെരുമാറുന്നത് അവന്റെ സ്ഥിരം സ്വഭാവം; മദ്യം തലയിലൂടെ ഒഴിച്ചു'; പ്രമുഖ താരത്തിനെതിരെ വീണ്ടും സോമി അലി

ബോളിവുഡിലെ പ്രമുഖ താരമായ സൽമാൻ ഖാനുമായുണ്ടായ പ്രണയത്തിന്റെ പേരിൽ സിനിമ ചർച്ചകളിൽ ഇടം പിടിച്ചിട്ടുള്ള താരമാണ് സോമി അലി. സൽമാൻ ഖാനെതിരെ ഗുരുതരമായ ആരോപണങ്ങൾ സോമി മുൻപും തുറന്നുപറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ സൽമാൻ ഖാനെതിരെ വീണ്ടും രംഗത്തുവന്നിരിക്കുകയാണ് സോമി അലി. തല്ലുന്നത് സ്നേഹം കൊണ്ടാണെന്ന് തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും സംഗീത ബിജിലാനി തങ്ങളുടെ ബന്ധം അറിഞ്ഞതോട് കൂടിയാണ് അവരുടെ വിവാഹം മുടങ്ങിപ്പോയതെന്നും ഒരു ബോളിവുഡ് ചാനലിന് നൽകിയ അഭിമുഖത്തിൽ സോമി അലി പറഞ്ഞു.

“ഒരിക്കൽ ഒരു ഷൂട്ടിംഗ് കഴിഞ്ഞ് റൂമിലിരിക്കുമ്പോൾ നീ മദ്യപിക്കുകയാണോ എന്ന്  സൽമാൻ ചോദിച്ചു, മദ്യം മിക്സ് ചെയ്ത പാനീയമായിരുന്നു ഞാൻ കുടിച്ചിരുന്നത്. പക്ഷേ കൂൾ ഡ്രിങ്ക്സ് ആണെന്ന് ഞാൻ കള്ളം പറഞ്ഞു. അദ്ദേഹം രുചിച്ച് നോക്കിയപ്പോൾ മദ്യമാണെന്ന് മനസിലായി. അങ്ങനെ ആ ഗ്ലാസിലുണ്ടായിരുന്ന മദ്യം എന്റെ തല വഴി ഒഴിച്ചു കളഞ്ഞു. അന്ന് മനീഷ കൊയിരാളയും  കൂടയുണ്ടായിരുന്നു. ഇത് കണ്ട മനീഷ ദേഷ്യപ്പെട്ടു. ഇങ്ങനെയാണോ സ്ത്രീകളോട് പെരുമാറുന്നത് എന്ന് ചോദിച്ചു. ശേഷം മനീഷയുടെ മുറിയിലേക്ക് എന്നെ കൂട്ടികൊണ്ടു പോവുകയും ചെയ്തു. ഞാൻ ഇന്ത്യയിലേക്ക് വന്നത് തന്നെ സൽമാൻ ഖാനെ വിവാഹം കഴിക്കാനായിരുന്നു”

സ്ത്രീകളോട് മോശമായി പെരുമാറുന്നത് സൽമാൻ ഖാന്റെ സ്ഥിരം സ്വഭാവമാണ്. അന്നൊക്കെ നിഷ്കളങ്കയായതുകൊണ്ട് ഇതൊന്നും മനസിലാക്കാൻ കഴിഞ്ഞില്ലെന്നും സോമി അലി അഭിമുഖത്തിൽ പറഞ്ഞു. മുൻപ് സൽമാൻ ഖാനും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങൾ ഒരു ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ സോമി അലി തുറന്നുപറഞ്ഞിരുന്നു. എന്നാൽ ഈ പോസ്റ്റ് പിന്നീട് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് പിൻവലിച്ചിരുന്നു. പക്ഷേ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണ് എന്നാണ് സോമി അലി ഇപ്പോൾ പറയുന്നത്.

View this post on Instagram

A post shared by Somy Ali (@realsomyali)

Read more