ആ രംഗം ചിത്രീകരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ കാര്യം കൈവിട്ടു, സൂപ്പര്‍താരവുമായുള്ള തന്‍റെ രംഗങ്ങള്‍ എല്ലാം വേസ്റ്റായി : ജഗപതി ബാബു

മഹേഷ് ബാബു പ്രധാന വേഷത്തിലെത്തിയ ഗുണ്ടൂർ കാരത്തെക്കുറിച്ച് നടൻ ജഗപതി ബാബു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ചിത്രത്തിലെ മാർക്സ് എന്ന വില്ലന്‍ വേഷമാണ് ജഗപതി ബാബു അവതരിപ്പിച്ചത്. സിനിമയിലെ തന്‍റെ രംഗങ്ങള്‍ വെറും വേസ്റ്റാണ് എന്നാണ് താരം പ്രതികരിച്ചത്. ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തിലാണ് ജഗപതി ബാബു ഇക്കാര്യം പറഞ്ഞത്.

ചിത്രത്തിൽ മഹേഷ് ബാബുവിന്റെ അച്ഛനായി അഭിനയിച്ച ജയറാമിനെതിരെ പ്രവർത്തിക്കുന്ന മാർക്സ് ബാബു എന്ന വില്ലനായാണ് ജഗപതി അവതരിപ്പിച്ചത്. വെങ്കട് രമണ എന്ന മഹേഷിന്റെ കഥാപാത്രവുമായി ഒരു കോമ്പിനേഷന്‍ രംഗവും താരത്തിനുണ്ടായിരുന്നു.

‘വളരെ വ്യത്യസ്തമായിരിക്കും ആ രംഗം എന്നാണ് കരുതിയത്. എന്നാല്‍ അതിന് കുറച്ചുകൂടി ഉള്ളടക്കം ആവശ്യമുണ്ടായിരുന്നു. എന്നാല്‍ അത് ചിത്രീകരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ കാര്യം കൈവിട്ടുവെന്ന് മനസിലായി. എനിക്ക് ചെയ്യാന്‍ പറ്റുന്ന പരമാവധി ഞാന്‍ ചെയ്തു. ഞാനും മഹേഷും ഉള്‍പ്പെടുന്ന ഒരു സീന്‍ ഒരിക്കലും ഇങ്ങനെ വേസ്റ്റ് ചെയ്യരുത്. അതൊരിക്കലും പാഴാക്കാതെ ചിത്രീകരിക്കണം. അത് മികച്ചതാക്കണം’. എന്നാണ് ജഗപതി പറഞ്ഞത്.

ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത് ഗുണ്ടൂർ കാരം ജനുവരിയിലാണ് പുറത്തിറങ്ങിയത്. എന്നാൽ ചിത്രം ബോക്സോഫീസില്‍ വലിയ പ്രകടനമൊന്നും കാഴ്ച വച്ചിരുന്നില്ല.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം