ദൃശ്യത്തിന്റെ മൂന്നാം ഭാഗം; വെളിപ്പെടുത്തലുമായി ബിഗ് ബോസ് വേദിയില്‍ സംവിധായകന്‍ ജീത്തു ജോസഫ്, അമ്പരന്ന് മത്സരാര്‍ത്ഥികള്‍

മോഹന്‍ലാല്‍ അവതാരകനായ ബിഗ് ബോസില്‍ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകന്‍ ജീത്തു ജോസഫ് അതിഥിയായി എത്തിയിരുന്നു . മോഹന്‍ലാല്‍ പ്രധാനവേഷത്തില്‍ എത്തുന്ന 12ത്ത് മാനിന്റെ പ്രെമോഷന്റെ ഭാഗമായിട്ടായിരുന്നു എത്തിയത്. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച മത്സരാര്‍ത്ഥികള്‍ക്ക് ജീത്തു ജോസഫിനോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം മോഹന്‍ലാല്‍ നല്‍കിയിരുന്നു.

മോഹന്‍ലാലും ജീത്തു ജോസഫിനോട് ചോദ്യം ചോദിച്ചിരുന്നു ദൃശ്യത്തിന് മൂന്നാം ഭാഗം ഉണ്ടാകുമോ എന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. പറ്റിയ കഥ കിട്ടിയാല്‍ ചെയ്യുമെന്നായിരുന്നു മറുപടി. നിങ്ങള്‍ക്കും കഥകള്‍ നല്‍കാമെന്ന് മത്സരാര്‍ത്ഥികളോട് മോഹന്‍ലാല്‍ തമാശയ്ക്ക് പറഞ്ഞു. ഒപ്പം തന്നെ മത്സരാര്‍ത്ഥികളുടെ അഭിനയമോഹത്തെ കുറിച്ചും മോഹന്‍ലാല്‍ ജീത്തു ജോസഫിനോട് പറഞ്ഞു.

Read more

ഈ മാസം 20 നാണ് ട്വല്‍ത് മാന്‍ റിലീസ് ചെയ്യുന്നത്. സിനിമ പുറത്തിറങ്ങാന്‍ ഒരുങ്ങുമ്പോള്‍ ഒരു അപേക്ഷയും സംവിധായകന്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. ദൃശ്യവുമായി താരതമ്യപ്പെടുത്തരുതെന്നാണ് സംവിധായകന്റെ അഭ്യര്‍ത്ഥന. ‘ട്വല്‍ത്ത് മാന്‍ നല്ല ഒരു മിസ്റ്ററി മര്‍ഡര്‍ എന്റര്‍ടെയ്നര്‍ ആയിരിക്കും. ദൃശ്യവുമായി താരതമ്യം ചെയ്ത് ഈ സിനിമ കാണരുത്. ഇത് തികച്ചും വ്യത്യസ്തമായ ഒരു സിനിമയാണ്. കണ്ടിട്ട് നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങള്‍ അറിയിക്കണം’, ജീത്തു ജോസഫ് പറഞ്ഞു.