രംഗണ്ണനും രോമാഞ്ചത്തിലെ സയീദും തമ്മില്‍ ബന്ധമുണ്ട്..; 'ആവേശ'ത്തിലെ 'രോമാഞ്ചം' റെഫറന്‍സിനെ കുറിച്ച് ജിത്തു മാധവന്‍

തിയേറ്ററുകളില്‍ രംഗണ്ണന്‍ തരംഗം. നിലവില്‍ 66.25 കോടി രൂപ നേടി ‘ആവേശം’ ആഗോള ബോക്‌സ് ഓഫീസില്‍ കുതിക്കുകയാണ്. ഇതിനിടെ ജിത്തു മാധവിന്റെ മുന്‍ ചിത്രമായ ‘രോമാഞ്ച’ത്തില്‍ ചെമ്പന്‍ വിനോദ് അവതരിപ്പിച്ച സെയ്ദ് എന്ന കഥാപാത്രവുമായി ആവേശത്തിലെ രംഗന് എന്തെങ്കിലും സാമ്യതകളുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍.

രോമാഞ്ചവുമായി ആവേശത്തിന് യാതൊരു ബന്ധവുമില്ലെന്ന് ജിത്തു നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഒരു സാമ്യത സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുകയാണ്. രോമാഞ്ചത്തിലെ ചെമ്പന്റെയും ആവേശത്തിലെ രംഗണ്ണന്റെയും വണ്ടി നമ്പര്‍ 4316 ആണ് എന്നതാണ് ആ സാമ്യത.

ആ സാമ്യതക്ക് പിന്നിലെ കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ജിത്തു മാധവന്‍ ഇപ്പോള്‍. ”ആവേശത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് രോമാഞ്ചം റിലീസ് ചെയ്യുന്നത്. രോമാഞ്ചം റിലീസായതിന്റെ ആവേശത്തില്‍ നില്‍ക്കുമ്പോഴാണ് അസിസ്റ്റന്റ് ഡയറക്ടര്‍ വണ്ടിക്ക് എന്ത് നമ്പര്‍ ഇടണം എന്ന് ചോദിക്കുന്നത്.”

”ഞാന്‍ പറഞ്ഞു 4316. അത് ആ സമയത്തെ ആവേശത്തില്‍ പറഞ്ഞു പോയതാണ്. അല്ലാതെ മറ്റൊരു ബന്ധവുമില്ല” എന്നാണ് ജിത്തു പറയുന്നത്. രോമാഞ്ചത്തിലെ ചെമ്പന്റെ കഥാപാത്രത്തിന്റേത് പോലെയുള്ള വേഷം തന്നെയാണ് ഫഹദിന് ആവേശത്തില്‍. ഇത് ആദ്യം തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ആവേശം രോമാഞ്ചത്തിന്റെ സ്പിന്‍ ഓഫ് അല്ലെന്ന് ജിത്തു വ്യക്തമാക്കിയിരുന്നു.

Latest Stories

മദ്യലഹരിയില്‍ പിതാവിന്റെയും മകന്റെയും പരാക്രമം; അടിച്ചുതകര്‍ത്തത് പൊലീസ് വാഹനങ്ങള്‍ ഉള്‍പ്പെടെ; പിടികൂടിയത് നാട്ടുകാരുടെ സഹായത്തോടെ

PBKS VS SRH: ഷമി ഹീറോ അല്ല സീറോ; അതിദുരന്തമായ താരത്തെ എയറിൽ കേറ്റി പഞ്ചാബ് കിങ്‌സ്

റെക്കോഡിംഗും ലൈവ് സ്ട്രീമിംഗും സാധ്യമല്ല; എന്‍ പ്രശാന്ത് ഐഎഎസിന് മറുപടി നല്‍കി ചീഫ് സെക്രട്ടറി

PBKS VS SRH: ശ്രേയസ് അയ്യർ എന്ന സുമ്മാവ; പ്രമുഖ ബാറ്റ്‌സ്മാന്മാർ ഇവനെ കണ്ട് പഠിക്കണം; സൺറൈസേഴ്സിനെതിരെ സംഹാരതാണ്ഡവം

ജില്ലാ ആശുപത്രിയില്‍ പിതാവിന് ഐവി സ്റ്റാന്റായി കൂട്ടിരിപ്പിനെത്തിയ മകന്‍; ദൃശ്യങ്ങള്‍ പങ്കുവച്ച് പ്രിയങ്ക ഗാന്ധി

GT VS LSG: ഇനി ഇയാളെ ചെണ്ടയെന്നതിന് പകരം നാസിക് ഡോൾ എന്ന് വിളിക്കേണ്ടി വരുമോ ഡിഎസ്പി സാറേ; ലക്‌നൗവിനെതിരെ അർദ്ധ സെഞ്ച്വറി വഴങ്ങി മുഹമ്മദ് സിറാജ്

ബോള്‍ഡ് ഫോട്ടോഷൂട്ടിലെ പ്രേക്ഷകരുടെ ഇഷ്ട താരം; അഷിക അശോകന്‍ വിവാഹിതയായി

LSG VS GT: മേടിച്ച കാശിന് കുറച്ച് ആത്മാർത്ഥത കാണിച്ചൂടെ പന്തേ; വീണ്ടും ഫ്ലോപ്പായി ലക്‌നൗ ക്യാപ്റ്റൻ; താരത്തിന് നേരെ വൻ ആരാധകരോക്ഷം

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് സ്ഥാനാര്‍ത്ഥിയായേക്കും; ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാലുടന്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം

മുര്‍ഷിദാബാദില്‍ സംഘര്‍ഷം ഒഴിയുന്നില്ല; പ്രതിഷേധം കൊള്ളയ്ക്കും കൊലയ്ക്കും വഴിമാറി; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്