'പണക്കൊഴുപ്പിനും വര്‍ഗീയതക്കും തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല'; ഷാഫി പറമ്പിലിന്റെ വിജയത്തില്‍ സംവിധായകന്‍ ജോഫിന്‍ ടി. ചാക്കോ

എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ. ശ്രീധരനെ പരാജയപ്പെടുത്തി വിജയം കൈവരിച്ച ഷാഫി പറമ്പലിന് ആശംസകളുമായി ദ പ്രീസ്റ്റ് ചിത്രത്തിന്റെ സംവിധായകന്‍ ജോഫിന്‍ ടി. ചാക്കോ. പണക്കൊഴുപ്പിനും വര്‍ഗീയതയ്ക്കും ഷാഫിയെ തോല്‍പ്പിക്കാന്‍ ആയില്ല, ഈ വിജയത്തിന് പത്തരമാറ്റ് തിളക്കമുണ്ടെന്ന് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

“”പാലക്കാട്ടെ വിജയത്തിന് പത്തരമാറ്റ് തിളക്കമുണ്ട്, പണക്കൊഴുപ്പിനും വര്‍ഗീയതക്കും പാലക്കാട്ടെ ഷാഫിയെ തോപ്പിക്കാന്‍ കഴിഞ്ഞില്ല. ഇത് ഷാഫിയുടെ ഗംഭീരവിജയമാണ്. നിനക്കൊപ്പം എല്ലാ നിമിഷവും നില്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം”” എന്നാണ് ജോഫിന്‍ ടി. ചാക്കോ കുറിച്ചത്.

പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ 3840 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇ. ശ്രീധരനെ പരാജയപ്പെടുത്തിയത്. അതേസമയം, കേരളത്തില്‍ എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചു കഴിഞ്ഞു.

Read more

വോട്ടെണ്ണല്‍ പുരോമിക്കുമ്പോള്‍ 99 സീറ്റിലാണ് എല്‍ഡിഎഫ് ഭരണം ഉറപ്പിച്ച് മുന്നേറുന്നത്. വയനാട്, മലപ്പുറം, ഇടുക്കി ഒഴികെയുള്ള 11 ജില്ലകളിലാണ് എല്‍ഡിഎഫ് മുന്നിട്ടു നില്‍ക്കുന്നത്. യുഡിഎഫിന് 41 സീറ്റാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.