വ്യാജര്‍ ഇപ്പോള്‍ കമന്റ് ബോക്‌സില്‍ ചുരുളിയിലെ ഡയലോഗ് കാച്ചും; 'ചാവേര്‍' ഒ.ടി.ടിയെ കുറിച്ച് ജോയ് മാത്യു

ഒറിജിനല്‍ കമ്മ്യൂണിസ്റ്റുകാര്‍ ഇഷ്ടപ്പെടുകയും വ്യാജര്‍ ഇഷ്ടാപ്പെടാതിരിക്കുകയും ചെയ്യുന്ന സിനിമയാണ് ‘ചാവേര്‍’ എന്ന് നടന്‍ ജോയ് മാത്യു. കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചിത്രമാണ് ചാവേര്‍. ഒക്ടോബര്‍ 5ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോള്‍ ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്.

വന്‍ ഹൈപ്പോടെ എത്തിയ ചിത്രത്തിന് തിയേറ്ററില്‍ പിടിച്ചു നില്‍ക്കാനായിരുന്നില്ല. ചിത്രത്തിനെതിരെ കരുതിക്കൂട്ടി ഡീഗ്രേഡിംഗ് നടത്തിയെന്ന് ആരോപിച്ച് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഈ അവസരത്തില്‍ ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ ജോയ് മാത്യൂ കുറിച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

”ഒറിജിനല്‍ കമ്മ്യൂണിസ്റ്റുകാര്‍ ഇഷ്ടപ്പെടുകയും വ്യാജര്‍ അനിഷ്ടപ്പെടുകയും ചെയ്ത സിനിമ ഇനി നിങ്ങളുടെ വീടിന്റെ അകത്തളങ്ങളിലും അതുകൊണ്ട് ആരും ഓടിയൊളിക്കേണ്ട. ശ്രദ്ധിക്കുക :വ്യാജര്‍ ഇപ്പോള്‍ കമന്റ് ബോക്‌സില്‍ ചുരുളിയിലെ ഡയലോഗ് കാച്ചും, വായിച്ചു രസിപ്പിന്‍” എന്നാണ് ജോയ് മാത്യുവിന്റെ കുറിപ്പ്.

അജഗജാന്തം എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചിത്രമാണ് ചാവേര്‍. രാഷ്ട്രീയ കൊലപാതകങ്ങളേയും ജാതി വിവേചനങ്ങളേയും ദുരഭിമാനക്കൊലയേയും പ്രമേയാക്കിയ ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു. ആന്റണി വര്‍ഗീസ് ആദ്യമായി ഫൈറ്റ് ഇല്ലാതെ അഭിനയിച്ച ചിത്രം കൂടിയായിരുന്നു ചാവേര്‍.

Latest Stories

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍