ഒറിജിനല്‍ കമ്മ്യൂണിസ്റ്റുകാര്‍ ഇഷ്ടപ്പെടുകയും വ്യാജര്‍ ഇഷ്ടാപ്പെടാതിരിക്കുകയും ചെയ്യുന്ന സിനിമയാണ് ‘ചാവേര്‍’ എന്ന് നടന്‍ ജോയ് മാത്യു. കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചിത്രമാണ് ചാവേര്‍. ഒക്ടോബര്‍ 5ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോള്‍ ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്.
വന്‍ ഹൈപ്പോടെ എത്തിയ ചിത്രത്തിന് തിയേറ്ററില്‍ പിടിച്ചു നില്‍ക്കാനായിരുന്നില്ല. ചിത്രത്തിനെതിരെ കരുതിക്കൂട്ടി ഡീഗ്രേഡിംഗ് നടത്തിയെന്ന് ആരോപിച്ച് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഈ അവസരത്തില്‍ ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ ജോയ് മാത്യൂ കുറിച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
”ഒറിജിനല്‍ കമ്മ്യൂണിസ്റ്റുകാര്‍ ഇഷ്ടപ്പെടുകയും വ്യാജര്‍ അനിഷ്ടപ്പെടുകയും ചെയ്ത സിനിമ ഇനി നിങ്ങളുടെ വീടിന്റെ അകത്തളങ്ങളിലും അതുകൊണ്ട് ആരും ഓടിയൊളിക്കേണ്ട. ശ്രദ്ധിക്കുക :വ്യാജര്‍ ഇപ്പോള്‍ കമന്റ് ബോക്‌സില്‍ ചുരുളിയിലെ ഡയലോഗ് കാച്ചും, വായിച്ചു രസിപ്പിന്‍” എന്നാണ് ജോയ് മാത്യുവിന്റെ കുറിപ്പ്.
Read more
അജഗജാന്തം എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചിത്രമാണ് ചാവേര്‍. രാഷ്ട്രീയ കൊലപാതകങ്ങളേയും ജാതി വിവേചനങ്ങളേയും ദുരഭിമാനക്കൊലയേയും പ്രമേയാക്കിയ ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു. ആന്റണി വര്‍ഗീസ് ആദ്യമായി ഫൈറ്റ് ഇല്ലാതെ അഭിനയിച്ച ചിത്രം കൂടിയായിരുന്നു ചാവേര്‍.