'എന്ത് സെറ്റാടോ ഇത്,? വേറെ സെറ്റിലാണെങ്കില്‍ ഇപ്പോ തന്തയ്ക്ക് വിളി കേട്ടേനെ' കലിംഗ ശശിയുടെ ഓര്‍മ്മകളില്‍ കലാഭവന്‍ ഹനീഫും സംഘവും

മലയാള സിനിമയിലെ സജീവസാന്നിദ്ധ്യമായിരുന്നു നടന്‍ കലിംഗ ശശി. കുറഞ്ഞ കാലയളവിലാണെങ്കിലും ഇപ്പോഴിതാ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് കലാഭവന്‍ ഹനീഫും സംഘവും പറയുന്നു. ലാല്‍ജോസ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായിട്ട് കലാഭവന്‍ ഹനീഫും വിനോദും ദേവി അജിത്തും ഷാരികും കൗമുദി മൂവീസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.

‘ ചായക്കടക്കാരാനായിട്ടാണ് ശശിയേട്ടന്‍ എത്തുന്നത്. മെമ്പറിന്റെ വേഷത്തിലാണ് വിനോദ്. ഇയാള്‍ ചായ സ്ഥിരം കടം വാങ്ങുന്ന ആളാണ്. ശശിയേട്ടന്റെ ക്യാരക്ടറിന് അത് ഇഷ്ടമല്ല. പക്ഷേ മെമ്പര്‍ പറയുന്നത് കൊണ്ട് ദേഷ്യത്തോടെയാണെങ്കിലും കൊണ്ട് കൊടുക്കും. ദേഷ്യം കാണിക്കാനായി ചായ കൊണ്ട് മേശമേല്‍ കുത്തി വയ്ക്കണം. വിനോദ് വെള്ള ഖദറാണ് വേഷം അലക്കി തേച്ച വേഷമാണ്.

ശശിയേട്ടന്‍ ചായ കൊണ്ട് കുത്തി വയ്ക്കുമ്പോള്‍ മൊത്തം തെറിച്ച് വെള്ള ഷര്‍ട്ടിലാകും. അത് അപ്പോള്‍ തന്നെ ഊരി കൊടുക്കുന്നു,? കഴുകുന്നു,? ഉണക്കുന്നു,? തേയ്ക്കുന്നു,? വീണ്ടും ഇടുന്നു. ശശിയേട്ടന്റെ മുഖത്ത് അറിയാതെ പറ്റി പോയതാണെന്ന് ഭാവം. സംവിധായകന്‍ അടുത്ത ടേക്ക് പറയുന്നു. രണ്ടാമത് വീണ്ടും ഇതേ പോലെ തന്നെ. മൊത്തം സൈലന്റ്.

Read more

അപ്പോഴും വിനോദ് ഷര്‍ട്ട് ഊരി കൊടുക്കുന്നു.കഴുകാനായി അപ്പോള്‍ തന്നെ ആള് വന്ന് കൊണ്ടുവന്നു. ശശിയേട്ടന്‍ കുറച്ച് കഴിഞ്ഞിട്ട് വന്ന് വിനോദിനോട് പറഞ്ഞു,? എന്ത് സെറ്റാടോ ഇത്,? വേറെ സെറ്റിലാണെങ്കില്‍ തന്തയ്ക്ക് വിളി കേട്ടേനെ. എന്നാലും ഒരു മര്യാദ വേണ്ടേ,? രണ്ട് ചീത്തയെങ്കിലും പറയണ്ടേ…പെണ്‍മക്കളുടെ മാതാപിതാക്കള്‍ക്ക് ധൈര്യമായി ഇവര്‍ക്ക് പെണ്ണ് കെട്ടിച്ചുകൊടുക്കാം.’