എനിക്ക് ഇന്ദിരാഗാന്ധിയുമായി സാമ്യം ഉണ്ടെന്നാണ് ആളുകള്‍ പറയുന്നത്, തുറന്നുപറഞ്ഞ് കങ്കണ

തനിക്ക് ഇന്ദിരാഗാന്ധിയുമായി സാമ്യമുണ്ടെന്ന് ആളുകള്‍ പറഞ്ഞിട്ടുണ്ടെന്ന് നടി കങ്കണ റണാവത്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് കങ്കണ ഇക്കാര്യം പറഞ്ഞത്.

‘എന്റെ കഥാപാത്രങ്ങളുമായി എനിക്ക് ഒരു ആത്മബന്ധമുണ്ടാകാറുണ്ട്. അവരുമായി എനിക്ക് സാമ്യങ്ങളുമുണ്ടാവാറുണ്ട്. അത് എന്നെ തന്നെ അത്ഭുതപ്പെടുത്തിയ കാര്യമാണ്. അങ്ങനെയാവുന്നത് ഒരു വിശ്വാസമാണ്. ഞാന്‍ വിശ്വസിക്കുന്നതിലേക്ക് എത്തുക എന്നത്. ഇത്രയധികം കഥാപാത്രങ്ങളുമായി സാമ്യമുണ്ടാവുക എന്നത് അസാധ്യമാണെന്ന് പല ആളുകളും എന്നോട് പറഞ്ഞിട്ടുണ്ട്.

അതേസമയം, ഇന്ദിരാ ഗാന്ധിയുടെ ജീവിതകഥ പ്രമേയമാക്കി ഒരുക്കുന്ന എമര്‍ജന്‍സി എന്ന ചിത്രx കങ്കണ സംവിധാനം ചെയ്യുക. നേരത്തെ കങ്കണയെ കേന്ദ്ര കഥാപാത്രമാക്കി സായ് കബീര്‍ സംവിധാനം ചെയ്യുമെന്ന് വാര്‍ത്തകള്‍ വന്നിരുന്ന ചിത്രമാണ് എമര്‍ജന്‍സി. കങ്കണ തന്നെയാണ് ചിത്രത്തില്‍ ഇന്ദിരാഗാന്ധിയായി അഭിനയിക്കുന്നതും.

Read more

എമര്‍ജന്‍സി ഇന്ദിരാ ഗാന്ധിയുടെ ജീവചരിത്ര സിനിമയല്ലെന്നും രാഷ്ട്രീയ ചിത്രമാണെന്നും ഒരു മഹത്തായ കാലഘട്ടത്തെ തന്റെ തലമുറക്ക് പരിചയപ്പെടുത്തി നല്‍കുന്ന ഇന്ത്യയുടെ സാമൂഹിക -രാഷ്ട്രീയ പശ്ചാത്തലത്തിലൊരുങ്ങുന്ന രാഷ്ട്രീയ ചിത്രമായിരിക്കുമെന്നും കങ്കണ നേരത്തെ വ്യക്തമാക്കിയിരുന്നു.