'ഞാൻ ഓസ്കർ സൂക്ഷിച്ചിരിക്കുന്നത് ബാത്ത്റൂമിൽ'; രസകരമായ കാര്യം വെളിപ്പെടുത്തി കേറ്റ് വിൻസ്ലെറ്റ്

സിനിമരംഗത്ത് പ്രവരത്തിക്കുന്ന ഏതൊരു വ്യക്തിയെ സംബന്ധിച്ചും ഓസ്കർ എന്നത് എപ്പോഴുമൊരു സ്വപ്നമാണ്. ടൈറ്റാനിക് എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്കും പ്രിയങ്കരിയായ ഓസ്കർ അവാർഡ് ജേതാവ് കേറ്റ് വിൻസ്ലെറ്റ്.

ആറ് തവണ ഓസ്കർ അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ട കേറ്റ് വിൻസ്ലെറ്റ് 2009-ൽ ‘ദി റീഡർ’ എന്ന ചിത്രത്തിലൂടെയാണ് മികച്ച നടിക്കുള്ള അക്കാദമി പുരസ്കാരം സ്വന്തമാക്കിയത്. ഇപ്പോഴിതാ തന്റെ ഓസ്കർ സൂക്ഷിച്ചത് എവിടെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി കേറ്റ് വിൻസ്ലെറ്റ്.

“ഓസ്കർ അവാർഡ് എവിടെ സൂക്ഷിക്കും എന്ന കാര്യം ഏറെ നേരം ആലോചിച്ച ശേഷമാണ് ബാത്ത് റൂമാണ് അതിനു പറ്റിയ മികച്ച സ്ഥലമെന്ന് ഞാൻ മനസിലാക്കിയത്.അതിനൊരു കാരണമുണ്ട്, വളരെ ചെറുപ്പമായിരുന്നപ്പോൾ, ഓസ്‌കാർ ലഭിക്കുന്നതിനും മുൻപ് എമ്മ തോംസണിന്റെ വീട്ടിൽ പോയത് ഞാൻ ഓർക്കുന്നു.

Read more

അവരുടെ ഓസ്കാർ ബാത്ത്റൂമിന്റെ പുറകിലായിരുന്നു സൂക്ഷിച്ചിരുന്നത്, ഞാൻ അത് എടുത്തു, വർഷങ്ങൾക്ക് ശേഷം ഞാൻ എന്റെ ഓസ്കാർ പ്രസംഗം നടത്തുകയായിരുന്നു. എനിക്കത് വിശ്വസിക്കാനായില്ല. നിങ്ങളുടെ സ്വപ്നങ്ങൾ ഒരിക്കലും കൈവിടരുത്” എന്നാണ് ഒരു അമേരിക്കൻഗ്രഹാം നോർട്ടൻ ഷോയിൽ കേറ്റ് വിൻസ്ലെറ്റ് പറഞ്ഞത്.