ആ തിരിച്ചറിവില്‍ ഇനി എല്ലാം ഉപേക്ഷിച്ച് പെയിന്റിംഗ് പണിക്ക് പോകാമെന്ന് ചിന്തിച്ചു: കോട്ടയം നസീര്‍

തനിക്ക് ഒരു സിനിമ നടനെന്ന നിലയില്‍ തനിക്ക് ലഭിച്ച അംഗീകാരമാണ് റോഷാക്കിലെ കഥാപാത്രമെന്ന് കോട്ടയം നസീര്‍. ഈ സിനിമയിലേക്ക് തന്നെ വിളിച്ചില്ലായിരുന്നെങ്കില്‍ പെയിന്റ് പണിക്ക് പോവേണ്ടി വരുമായിരുന്നെന്നും റോഷാക്കിന്റെ വിജയാഘോഷത്തില്‍ നടന്‍ പറഞ്ഞു.

സിനിമയില്‍ ഞാന്‍ ഒന്നും ആകാന്‍ പറ്റുന്നില്ല, ഇനി മിമിക്രിയിലേക്ക് തിരിച്ചുപോയിട്ടും കാര്യമില്ല എന്ന തിരിച്ചറിവിലാണ് ഇതെല്ലാം അവസാനിപ്പിച്ച് പെയിന്റിങിന് പോകാമെന്ന് ഞാന്‍ കരുതി.

അവിടെയങ്ങനെ ആരും പെട്ടെന്ന് കൈവെക്കില്ല. കാരണം അല്‍പ്പം പണിയുള്ള പണിയാണ് പെയ്ന്റിങ്. അങ്ങനെയെല്ലാം മനസില്‍ കരുതി ഒതുങ്ങിയങ്ങ് മാറാമെന്ന് കരുതിയപ്പോഴാണ് എനിക്ക് ഇത്തരത്തിലൊരു അവസരം കിട്ടിയത്. ഇതെനിക്ക് വലിയ പ്രതീക്ഷയാണ്.

Read more

ഒരു ക്യാരക്ടര്‍ വേഷം ചെയ്തതിന്റെ പേരില്‍ ഞാന്‍ ഇപ്പോഴാണ് അഭിനന്ദിക്കപ്പെടുന്നത്. നടനെന്ന നിലയിലെ അംഗീകാരവും സ്നേഹവും ലഭിക്കുന്നത് ആദ്യമായിട്ടാണ്. ഇങ്ങനെയൊരു വേഷത്തിലേക്ക് വിളിച്ചതിന്റെ ഞെട്ടല്‍ തനിക്ക് ഇപ്പോഴും മാറിയിട്ടില്ലെന്നും കോട്ടയം നസീര്‍ കൂട്ടിച്ചേര്‍ത്തു.