എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല, നിലവിളിക്കണം എന്നുണ്ടായിരുന്നു; നേരിട്ട ലൈംഗിക പീഡനത്തെ കുറിച്ച് വെളിപ്പെടുത്തി നടി

ചെറുപ്പത്തില്‍ തന്നെ കുടുംബസുഹൃത്തില്‍ നിന്ന് താന്‍ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരം കുബ്ര സെയ്ത്. ഓപ്പണ്‍ ബുക്ക്: നോട്ട് എ ക്വയറ്റ് മെമ്മൊയര്‍ എന്ന പുസ്തകത്തിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

17-ാം വയസില്‍ കുടുംബ സുഹൃത്തില്‍ നിന്നാണ് തനിയ്ക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നതെന്നും രണ്ടര വര്‍ഷത്തോളം ലൈംഗികാതിക്രമത്തിന് ഇരയായെന്നും കുബ്ര വ്യക്തമാക്കി. ഉപദ്രവിച്ചയാളുടെ പേര് കുബ്ര വെളിപ്പെടുത്തിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന തന്റെ കുടുംബത്തെ സഹായിച്ച് ഇയാള്‍ വിശ്വാസം നേടിയെടുക്കുകയായിരുന്നുവെന്നും. തുടര്‍ന്ന് താനുമായും സഹോദരനുമായും സൗഹൃദം സ്ഥാപിച്ചുവെന്നും താരം പറയുന്നു. ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് താരം വെളിപ്പെടുത്തിയിട്ടുള്ളത്.

‘ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ നടന്നു. ഞാന്‍ നിലവിളിക്കണമായിരുന്നു. പക്ഷെ എനിക്ക് സാധിച്ചില്ല. ഞാന്‍ സഹായത്തിനായി ഓടണമായിരുന്നു. പക്ഷെ, ഞെട്ടിത്തരിച്ച് നിന്നു പോയി. ചുംബനം വളര്‍ന്നു.

Read more

ഇതാണ് എനിക്ക് വേണ്ടതെന്നും എനിക്ക് സന്തോഷം ലഭിക്കുമെന്നും അയാള്‍ പറഞ്ഞു പിന്നെ എന്റെ പാന്റ്‌സ് അഴിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. പക്ഷേ, എനിക്കെന്റെ കന്യകാത്വം നഷ്ടമാവുകയാണെന്ന് മനസിലായിരുന്നു’, കുബ്ര സെയ്ത് വ്യക്തമാക്കി.