കൊച്ചിയിലെ ഫ്‌ളാറ്റില്‍ ക്രിസ്മസ് ദിനത്തില്‍ സാന്റയായി വേഷം കെട്ടിയതിനെ കുറിച്ച് പറഞ്ഞ് കുഞ്ചാക്കോ ബോബന്‍. ഡിസംബര്‍ ആകുമ്പോള്‍ ക്രിസ്മസ് വില്ലേജ് ഒരുക്കും. സാന്റയായി ഒരാള്‍ വേഷം കെട്ടും. സാന്റ ആരാണെന്ന് തിരിച്ചറിയുന്നയാള്‍ക്ക് സമ്മാനം കൊടുക്കും. എന്നാല്‍ തന്നെ ആര്‍ക്കും മനസിലായില്ല എന്നാണ് താരം പറയുന്നത്.
കൊച്ചിയില്‍ ഫ്‌ളാറ്റിലെ എല്ലാ ഫ്‌ളോറുകളിലും കരോള്‍ ഗാനങ്ങളുമായി സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേര്‍ന്നു ഓരോ വര്‍ഷവും തിരുപ്പിറവിയുടെ സന്ദേശം പകരും. അതിനൊപ്പം ക്രിസ്മസ് സാന്റായുടെ വേഷത്തില്‍ ഒരാള്‍ കാണും. പിന്നീട് എല്ലാവരും താഴെ ഹാളില്‍ ഒത്തുകൂടും.
ക്രിസ്മസ് സാന്റായുടെ വേഷത്തില്‍ വന്നത് ആരാണെന്ന് തിരിച്ചറിയുന്നവര്‍ക്ക് ക്രിസ്മസ് സമ്മാനം നല്‍കുന്നതാണ് പതിവ്. ഒരു തവണ ക്രിസ്മസ് സാന്റായുടെ വേഷം കെട്ടിയത് താന്‍ ആയിരുന്നു. ഒപ്പമുള്ള കുറച്ചു പേര്‍ക്ക് അല്ലാതെ മറ്റാര്‍ക്കും അത് താനാണെന്ന് അറിയില്ലായിരുന്നു.
Read more
കാരണം ആ സമയത്ത് കുറച്ചു ദിവസമായി ഷൂട്ടിംഗുമായി ബന്ധപ്പെട്ട് താന്‍ ഫ്‌ളാറ്റില്‍ ഇല്ലായിരുന്നു. എല്ലാ ഫ്‌ളാറ്റിലുമെത്തി ക്രിസ്മസ് സന്ദേശമൊക്കെ പകര്‍ന്ന് തങ്ങള്‍ ഹാളില്‍ വന്നെത്തിയിട്ടും മറ്റാര്‍ക്കും അത് താനാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല എന്നാണ് കുഞ്ചാക്കോ ബോബന്‍ ഒരു മാധ്യമത്തോട് പറയുന്നത്.