പലരില്‍ നിന്നും അങ്ങനെ ഒരു ഉപദേശം കിട്ടിയതിന്റെ പേരിലാണ് മലയാള സിനിമയിലേക്ക് വരുന്നത്; വെളിപ്പെടുത്തലുമായി ലക്ഷ്മി ഗോപാലസ്വാമി

പ്രായവും പക്വതയുമുള്ള വേഷങ്ങള്‍ തുടര്‍ച്ചയായി ചെയ്തതില്‍ അല്‍പ്പം പോലും കുറ്റബോധം തോന്നുന്നില്ലെന്ന് നടി ലക്ഷ്മി ഗോപാലസ്വാമി. ആദ്യ ചിത്രത്തില്‍ 2 കുട്ടികളുടെ അമ്മ. പിന്നീട് വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ടില്‍ നായകന്റെ അമ്മ. സ്‌ക്രീനില്‍ കൂടുതല്‍ പക്വതയുണ്ട് എന്ന തോന്നല്‍ ലക്ഷ്മിക്ക് ദോഷമായോ എന്ന് ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ലക്ഷ്മി.

ഞാനങ്ങനെ സിനിമയില്‍ ഒരു കരിയര്‍ പ്ലാന്‍ ചെയ്ത വ്യക്തിയല്ല. ബോയ്ഫ്രണ്ട് ചെയ്യുമ്പോള്‍ തബുവിന്റെ ഹിന്ദി ചിത്രം “അസ്ഥിത്വ “പോലുള്ള ഒരു സിനിമയാകുമെന്നാണ് കരുതിയത്. എങ്കിലും ചെയ്ത വേഷങ്ങള്‍ നമ്മുടെ വളര്‍ച്ചയുടെയും പഠനത്തിന്റെയും ഭാഗമായി മാത്രമേ കാണുന്നുള്ളൂ. അല്‍പ്പം പോലും കുറ്റബോധമില്ല. നടി പറഞ്ഞു.

പ്രതിഛായകളെ അതു ബാധിച്ചുവെന്നു വരാം. അതെക്കുറിച്ച് ചിന്തിക്കുന്നില്ല. ഞാന്‍ മലയാള സിനിമ തിരഞ്ഞെടുത്തത് അവിടെ നമുക്ക് കൂടുതല്‍ സ്‌നേഹവും ബഹുമാനവും കിട്ടും എന്ന ഉപദേശം പലരില്‍ നിന്നും ലഭിച്ച ശേഷമാണ്.അത് 100 ശതമാനം സത്യമായിരുന്നു. ലക്ഷ്മി കൂട്ടിച്ചേര്‍ത്തു

“അരയന്നങ്ങളുടെ വീട്” എന്ന ലോഹിതദാസ് ചിത്രത്തിലൂടെയാണ് ലക്ഷ്മി ഗോപാലസ്വാമി മലയാള സിനിമയില്‍ എത്തുന്നത്. മലയാളത്തില്‍ നായികയായും സഹനടിയായുമെല്ലാം സജീവമായിരുന്ന അവര്‍ മലയാളത്തിന് പുറമെ തമിഴ്, കന്നഡ ഭാഷകളിലും ശ്രദ്ധേയ സാന്നിദ്ധ്യമായി. സിനിമകള്‍ക്കൊപ്പം നര്‍ത്തകിയായും നടി തിളങ്ങിയിരുന്നു.

Latest Stories

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

"അവന്റെ ഡെഡിക്കേഷന് കൈയടി കൊടുക്കണം"; അർജന്റീനൻ താരത്തെ വാനോളം പുകഴ്ത്തി പരിശീലകൻ

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം

"സഞ്ജുവിന്റെ സ്ഥിരത ഇപ്പോൾ കോമഡിയാണ്"; താരത്തെ വിമർശിച്ച് സൗത്താഫ്രിക്കന്‍ സ്ട്രാറ്റെജി അനലിസ്റ്റ്