ലോണെടുത്ത് ഒരു കാര്‍ വാങ്ങി, മാസം 8000 രൂപ ലോൺ അടയ്ക്കണം, പേടി കൊണ്ട് വലിയ ടെന്‍ഷനായി: ലക്ഷ്മി ഗോപാലസ്വാമി

ആഡംബരമില്ലാത്ത ജീവിതമാണ് തന്റേതെന്ന് നടി ലക്ഷ്മി ഗോപാലസ്വാമി. “അരയന്നങ്ങളുടെ വീട്” എന്ന ലോഹിതദാസ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ലക്ഷ്മി ഗോപാലസ്വാമി. നടിയായ ശേഷം ഒരു കാര്‍ വാങ്ങിയതിനെ കുറിച്ചാണ് താരം മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

നടിയായ ഉടനെ താനൊരു കാര്‍ വാങ്ങി. അന്ന് ലോണെടുത്ത് ഫിയറ്റ് പാലിയോയാണ് വാങ്ങിയത്. മാസം 8000 രൂപ ലോണടയ്ക്കണം. എന്നാല്‍ തനിക്കത് വലിയ ടെന്‍ഷനായി. ലോണ്‍ അടയ്ക്കാന്‍ കഴിയുമോ എന്ന് പേടിയായിരുന്നുവെന്ന് താരം പറയുന്നു.

ആ കാറുമായി അടുത്തുള്ള ലക്ഷ്മി ദേവിയുടെ ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ചു. പിറ്റേ ദിവസം “ഈനാട്” ടിവിയുടെ വലിയൊരു സീരിയലിലേക്ക് ലക്ഷ്മിയുടെ വേഷം ചെയ്യാന്‍ ക്ഷണം വന്നു. ആഡംബര ജീവിതമൊന്നുമില്ല. തനിക്ക് സന്തോഷം നല്‍കുന്നത് മാത്രമേ വാങ്ങാറുള്ളൂ.

Read more

സോഷ്യല്‍ സ്റ്റാറ്റസിനായി ഒന്നും ചെയ്യാറില്ല. തന്റെ ഹോണ്ട സിറ്റി കാര്‍ 10 വര്‍ഷം പഴക്കമുള്ളതാണെന്നും ലക്ഷ്മി ഗോപാലസ്വാമി പറയുന്നു. കൂടാതെ എന്താണ് വിവാഹം കഴിക്കാത്തത് എന്ന് ചോദിക്കുന്നവരോട് താന്‍ ജീവിതത്തില്‍ വളരെ ഹാപ്പിയാണെന്നും താരം പറയുന്നു.