എന്തു കൊണ്ട് ഇതുവരെ വിവാഹം കഴിച്ചില്ല?; തുറന്ന് പറഞ്ഞ് ലക്ഷ്മി ഗോപാലസ്വാമി

ഒരു നിശ്ചിത പ്രായം കഴിഞ്ഞിട്ടും വിവാഹം കഴിക്കാതിരുന്നാല്‍ സമൂഹത്തില്‍ നിന്ന് ചോദ്യങ്ങളുയരുന്നത് ഒരു പതിവ് രീതിയാണ്. സാധാരണക്കാരനും താരങ്ങള്‍ക്കും ആ ചോദ്യത്തില്‍ നിന്നും ഒഴിവില്ല. താരങ്ങളായാല്‍ പിന്നെ അതിനെ ചുറ്റിപ്പറ്റി ഗോസിപ്പുകളായി. അത്തമൊരു സാഹചര്യത്തിലാണ് മലയാളികളുടെ പ്രിയ നടിയും നര്‍ത്തകിയുമാണ് ലക്ഷ്മി ഗോപാലസ്വാമി. 49 വയസ് പ്രായമായെങ്കിലും ലക്ഷ്മി ഗോപാലസ്വാമി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ഇപ്പോഴിതാ എന്തുകൊണ്ട് ഇതുവരെ വിവാഹം കഴിച്ചിട്ടില്ല എന്ന ചോദ്യത്തിന് ഉത്തരവുമായി രംഗത്തു വന്നിരിക്കുകയാണ് ലക്ഷ്മി.

“വിവാഹത്തോട് എനിക്ക് എതിര്‍പ്പില്ല. ഇത്രയും പ്രായമായി. വേഗം വിവാഹം വേണം. കുട്ടികള്‍ ഉണ്ടാകണം. അങ്ങനെയൊരു ഐഡിയോളജിയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. വിവാഹമെന്നത് ഓര്‍ഗാനിക്കായി സംഭവിക്കണം എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഈ ആളുടെ കൂടെ ഞാന്‍ ജീവിക്കണം. ഇതാണ് എന്റെ ജീവിതപങ്കാളിയെന്ന് എനിക്ക് തോന്നണം. അത്തരമൊരാളെ കണ്ടെത്തിയാല്‍ ഏത് നിമിഷവും വിവാഹജീവിതത്തിന് ഞാന്‍ ഒരുക്കമാണ്. എന്നാല്‍ ഇതുവരെ അങ്ങനെയൊരാളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.”

Read more

Image result for ലക്ഷ്മി ഗോപാലസ്വാമി
“ഒറ്റയ്ക്ക് എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്റെ സുഹൃത്തുക്കള്‍ ഒരുപാട് പേര്‍ ഒറ്റയ്ക്ക് താമസിക്കുന്നവരുണ്ട്. അതില്‍ വിവാഹം കഴിഞ്ഞവരുണ്ട്, മക്കള്‍ ഉപേക്ഷിച്ചുപോയവരുണ്ട്. അതുകൊണ്ട് അക്കാര്യത്തില്‍ എനിക്ക് ആശങ്കയില്ല.” ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.