മുകേഷേട്ടനെ ഞാന്‍ വിവാഹം ചെയ്തു എന്ന വാര്‍ത്തകളാണ്.. പാവം, അദ്ദേഹം എനിക്ക് സഹോദരനെ പോലെയാണ്: ലക്ഷ്മി ഗോപാലാസ്വാമി

മലയാള സിനിമയില്‍ ഇപ്പോഴും സിംഗിള്‍ ആയി തുടരുന്ന താരമാണ് ലക്ഷ്മി ഗോപാലസ്വാമി. എന്നാല്‍ പലപ്പോഴും താരം വിവാഹിതായായെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. ഇത്തരം ഗോസിപ്പുകളോട് പ്രതികരിച്ചിരിക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി ഇപ്പോള്‍. പലപ്പോഴും നടന്‍ മകേഷിന്റെ പേര് ചേര്‍ത്താണ് ഗോസിപ്പുകള്‍ എത്തിയിരുന്നത് എന്നാണ് നടി പറയുന്നത്.

”വിവാഹം ചെയ്യാന്‍ പോകുന്നെന്ന് മൂന്ന് നാല് പ്രാവശ്യം വാര്‍ത്ത വന്നു. എപ്പോഴും എനിക്കിത് തമാശയായാണ് തോന്നാറ്. പാവം മുകേഷേട്ടനെ വെച്ച് അവര്‍ പറയുന്നത് എന്നെ വിവാഹം ചെയ്യാന്‍ പോകുന്നെന്നാണ്. മുകേഷേട്ടന്‍ എന്റെ സഹോദരനെ പോലെയാണ്. അദ്ദേഹത്തിന് എന്നോടും അങ്ങനെയാണ്.”

”അദ്ദേഹത്തെ അറ്റാക്ക് ചെയ്യുന്നു. മുമ്പ് എനിക്ക് ദേഷ്യം വരുമായിരുന്നു. ഇപ്പോള്‍ ഞാന്‍ വാര്‍ത്താ പ്രാധാന്യം ഉള്ളയാളാണെന്ന് കരുതും. വാര്‍ത്താ പ്രാധാന്യം ഇല്ലെങ്കില്‍ അവര്‍ നമ്മളെ കുറിച്ച് എഴുതില്ല. ഇതെല്ലാം പ്രചരിപ്പിക്കുന്നത് പ്രധാന പത്രമാധ്യമങ്ങളല്ല.”

”അതിനാല്‍ ഞാന്‍ കാര്യമാക്കുന്നില്ല” എന്നാണ് ലക്ഷ്മി ഗോപാലസ്വാമി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. താന്‍ വിവാഹം ചെയ്യാത്തതിനെ കുറിച്ചും ലക്ഷ്മി ഗോപാലസ്വാമി സംസാരിക്കുന്നുണ്ട്. വിവാഹം ചെയ്ത് കുട്ടികളായി ജീവിക്കാന്‍ ഇതുവരെ തോന്നിയിട്ടില്ല.

സുഹൃത്തുക്കളില്‍ പലരും വിവാഹിതരല്ല. ചിലപ്പോള്‍ തനിക്ക് ഒറ്റപ്പെടല്‍ തോന്നിയിട്ടുണ്ട്. എന്നാല്‍ പരിഹാരം സ്വയം കാണണമെന്നും ലക്ഷ്മി ഗോപാലസ്വാമി വ്യക്തമാക്കി. അതേസമയം, മമ്മൂട്ടിയുടെ ‘അരയന്നങ്ങളുടെ വീട്’ എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി സിനിമയില്‍ എത്തുന്നത്. ‘ദ ജഡ്ജ്‌മെന്റ്’ എന്ന കന്നഡ ചിത്രമാണ് നടിയുടെതായി ഒടുവില്‍ റിലീസ് ചെയ്തത്.

Read more