മലയാള സിനിമയിൽ കുടുതലും സിനിമ പാരമ്പര്യം ഇല്ലാതെ വന്നവരാണെന്ന് സംവിധായകൻ ലാൽ ജോസ്. സോളമൻ്റെ തേനിച്ചകൾ എന്ന ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്. ഇന്ന് മലയാള സിനിമയിൽ കൂടുതലും സിനിമ പാരമ്പര്യമില്ലാതെ വന്നവരാണ്.
അതിന് നിരവധി ഉദ്ദാഹരണങ്ങളുമുണ്ട്. അങ്ങനെയൊരു ചിത്രമാണ് സോളൻ്റെ തേനീച്ചകൾ. സിനിമയിൽ ജോജുവും വിൻസിയും ഒഴിച്ച് ബാക്കി പ്രധാന കഥാപാത്രങ്ങളെല്ലാം പുതുമുഖങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
മഴവില്‍ മനോരമയിലെ ‘നായിക നായകന്‍’ ഷോ വിജയികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സോളമന്റെ തേനീച്ചകള്‍’. എല്‍.ജെ. ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിവ്വഹിക്കുന്നത് അജ്മല്‍ സാബു. തിരക്കഥ- പി ജി പ്രഗീഷ്, സംഗീതം,ബിജിഎം- വിദ്യാസാഗര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ്- ഇക്ബാല്‍ കുറ്റിപ്പുറം, മോഹനന്‍ നമ്പ്യാര്‍.
Read more
എഡിറ്റര്‍- രഞ്ജന്‍ എബ്രഹാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രഞ്ജിത്ത് കരുണാകരന്‍, കലാസംവിധാനം- അജയ് മാങ്ങാട്, കോസ്റ്റ്യൂം- റാഫി കണ്ണാടിപറമ്പ, മേക്കപ്പ്- ഹസ്സന്‍ വണ്ടൂര്‍, ഗാനരചന- വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, വിനായക് ശശികുമാര്‍. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- രഘു രാമ വര്‍മ്മ, അസ്സോസിയേറ്റ് സിനിമാട്ടോഗ്രാഫര്‍- ഫെര്‍വിന് ബൈതെര്‍, സ്റ്റീല്‍സ്- ബിജിത് ധര്‍മടം, ഡിസൈന്‍- ജിസ്സന്‍ പോള്‍, പി ആര്‍ ഒ- എ എസ് ദിനേശ്.