'വിനായകന്റെ തിരിച്ചുവരവിന്റെ ആഘോഷത്തിലാണ് ഇടതുപക്ഷം'; പരിഹസിച്ച് ഹരീഷ് പേരടി

വിനായകന്റെ ജയിലര്‍ എന്ന കച്ചവട സിനിമയിലെ അഭിനയ മികവിന്റെ ആഘോഷത്തിലാണ് സിപിഎം എന്ന് നടന്‍ ഹരീഷ് പേരടി. രജനികാന്ത് ചിത്രമായ ജയിലറില്‍ വിനായകന്റെ വില്ലന്‍ കഥാപാത്രം ഗംഭീര അഭിപ്രായമാണ് സിനിമാ ലോകത്ത് നേടിയത്. അതിനെ മന്ത്രി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദിച്ചിരുന്നു. ഇത് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് ഹരീഷ് പേരടിയുടെ പരിഹാസം.

കുറിപ്പ് ഇങ്ങനെ..

‘ഞങ്ങളൊരു പ്രതിഷേധ യോഗം നടത്തി, രക്തസാക്ഷികളെ അനുസ്മരിച്ചു. ഇതാണു വലിയ കുറ്റമായത്. ആ കുറ്റം സമ്മതിക്കുന്നു, ശിക്ഷയും വാങ്ങാന്‍ തയ്യാറാണ്. പശ്ചിമഘട്ടത്തില്‍ എട്ടുപേരെ വെടിവച്ചുകൊന്നു. ഭരണകൂടത്തിന് ഇതിനെക്കുറിച്ചു മിണ്ടാട്ടമില്ല.

ഒരു കുറ്റവും ചെയ്യാത്തവരാണ് ഈ എട്ടുപേര്‍. ഞാനതിനെതിരെ നടത്തിയ പ്രതിഷേധമാണു വലിയ കുറ്റമായത്. ഇത് രണ്ടുതരം നിയമമാണ്. ഇതിനെ ഞാന്‍ അംഗീകരിക്കില്ലെന്നാണു കോടതിയില്‍ പറഞ്ഞത്.’

Read more

ഗ്രോ വാസു പറഞ്ഞു… വാസുവേട്ടാ ക്ഷമിക്കണം..ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളോന്നും കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് നേരമില്ല.. ഞങ്ങള്‍ ‘ഉമ്മന്‍ ചാണ്ടി ചത്തു’ എന്ന് പറഞ്ഞ വിനായകന്റെ കച്ചവട സിനിമയിലെ തിരിച്ചുവരവിന്റെ ആഘോഷത്തിലാണ്.. ഇവിടെ ആകെ ബഹളമാണ്.. ഇതിനിടയില്‍…ഒന്നും കേള്‍ക്കാന്‍ പറ്റുന്നില്ല…എന്താണ് വാസുവേട്ടാ…ഇങ്ങള് ഞങ്ങളെ ഒന്ന് മനസ്സിലാക്കു …