കേട്ടോ ഞാനൊരിക്കലും മാറാന്‍ പോകുന്നില്ല; സൈബര്‍ ബുള്ളിയിംഗ് നടത്തുന്നവരോട് സാനിയ

തനിക്ക് നേരിട്ട സൈബര്‍ ബുള്ളിയിങ്ങിനെതിരെ പ്രതികരിച്ച് നടി സാനിയ ഇയ്യപ്പന്‍. സാനിയയുടെ വാക്കുകള്‍ ഇങ്ങനെ. ’15 വയസ്സുള്ളപ്പോഴാണ് ക്വീന്‍ എന്ന ആദ്യസിനിമ ചെയ്യുന്നത്. ഫാഷന്‍ ഭയങ്കര ഇഷ്ടമുള്ള ആളായത് കൊണ്ട് തന്നെ ഇന്‍സ്റ്റാഗ്രാമിലൊക്കെ ഫോട്ടോ ഇടും. സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ ഇടുമ്പോള്‍ എന്ത് കൊണ്ടെന്ന് അറിയില്ല

പലര്‍ക്കും ബുദ്ധിമുട്ടായിരുന്നു. കാല് കാണുന്നു കൈ കാണുന്നു എന്നൊക്കെയാണ് ബുദ്ധിമുട്ടുകള്‍. പല മോശമായ മെസേജുകള്‍ വരാറുണ്ട്. ഇതില്‍ നിന്നെല്ലാം എനിക്ക് മനസ്സിലായത് ഇവയൊന്നും ഒരിക്കലും മാറാന്‍ പോകുന്നില്ല എന്നതാണ്.

Read more

സപ്പോര്‍ട്ട് ചെയ്യുന്നവരോട് നന്ദി പറയുന്നു. ഞാനൊരിക്കലും മാറാന്‍ പോകുന്നില്ല’. സാനിയയുടെ വാക്കുകള്‍ സോഷ്യല്‍മീഡിയയിലൂടെ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. എഫ്ഡബ്ല്യൂഡി മാഗസിന്‍ കവര്‍ ലോഞ്ചിന് സാനിയ എത്തിയപ്പോഴാണ് ഇങ്ങനെ പറഞ്ഞത്.