പൃഥ്വിരാജിനെ വെച്ച് ചെയ്ത ആദ്യ ചിത്രം വൻ പരാജയം; ലിസ്റ്റിൻ സ്റ്റീഫൻ

പൃഥ്വിരാജിനെ വെച്ച് താൻ ചെയ്ത ആദ്യ ചിത്രം വൻ പരാജയമായിരുന്നെന്ന് ലിസ്റ്റിൻ സ്റ്റീഫൻ. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെപ്പറ്റി സംസാരിച്ചത്. പൃഥിയുമായി താൻ ആദ്യമായി ചെയ്യുന്ന സിനിമ വിമാനമാണ്. അത് വൻ പരാജയമായ സിനിമയായിരുന്നു.

സാമ്പത്തികമായി  വലിയ നഷ്ടം സംഭവിച്ചു. റിട്ടേൺ ഒന്നും ഇല്ലായിരുന്നു. അന്ന് ഒടിടിയിൽ സെയിൽ ഇല്ല, സാറ്റലൈറ്റും തീയേറ്ററും മാത്രമായിരുന്നു ആശ്രയം. ആ സമയത്ത് വിനീത് ശ്രീനിവാസൻറെ എബി എന്ന ചിത്രവുമായി വിമാനത്തിന് ക്ലാഷ് വരികയും ചില നിയമ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തു.

എന്നാൽ ചില ആളുകൾ സിനിമയ്ക്ക് നല്ല അഭിപ്രായം പറഞ്ഞു. സിനിമ പരാജയമാകുമെന്ന് തോന്നിയപ്പോൾ ഒരു ദിവസം ടിക്കറ്റ് ഫ്രീ കൊടുക്കാം എന്ന് വിചാരിച്ച് അങ്ങനെ ചെയ്തു. അന്ന് ഹൗസ് ഫുൾ ആയിരുന്നു പക്ഷെ പിറ്റേന്ന് അധികം ആരും വന്നില്ല. പിന്നീടാണ് ബ്രദേഴ്സ് ഡേ ചെയ്തത്.

അത് മറ്റൊരു നിർമ്മാതാവ് പൃഥിയെ വെച്ച് ചെയ്യാൻ തീരുമാനിച്ച ചിത്രമായിരുന്നു. ആ ചിത്രം വിമാനത്തിൽ നിന്നുമുണ്ടായ നഷ്ടം നികത്തി എന്ന് പറയുന്നതാണ് സത്യം. പിന്നീടാണ് ഡ്രൈവിങ്ങ് ലൈസൻസ് മുതലുള്ള ചിത്രങ്ങൾ ചെയ്തതെന്നും ലിസ്റ്റിൻ പറഞ്ഞു.