‘മോദിജീ ഡിഗ്രി എടുത്ത കോളേജിലെ മങ്കീ ബാത്ത് കേൾക്കാൻ കാതോർത്തിരിക്കുകയാണ്’;  ട്രോൾ പങ്കുവെച്ച് എംഎ നിഷാദ്

ബ്രണ്ണന്‍ കോളേജ് വിവാദം സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്. ഇപ്പോഴിതാ ഈ സംഭവത്തിന്റെ  പശ്ചാത്തലത്തിൽ ട്രോൾ പങ്കുവെച്ച് സംവിധായകൻ എംഎ നിഷാദ്.

പ്രധാനമന്ത്രി നരേന്ദ്രമോദി പഠിച്ച കോളേജിലെ മങ്കീ ബാത്ത് കേൾക്കാൻ താൻ കാത്തിരിക്കുകയാണ് എന്നാണ് എം എ നിഷാദ് പറയുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ട്രോൾ പങ്കുവെച്ചിരിക്കുന്നത്.

പ്രമുഖ ട്രോൾ ഗ്രൂപ്പായ ട്രോൾ റിപ്പബ്ലിക്കിന്റെ ട്രോളാണ് എം എ നിഷാദ് പങ്കുവെച്ചത്. നരേന്ദ്രമോദിയും അമിത് ഷായും തമ്മിലുള്ള ഒരു സംഭാഷണമാണ് ട്രോൾ.

‘ബട്ട് വൈ…മോദിജീ ഡിഗ്രി എടുത്ത കോളേജിലെ മങ്കീ ബാത്ത് കേൾക്കാൻ,മിത്രങ്ങളോടൊപ്പം കാതോർത്തിരിക്കുകയാണ്,ഞമ്മളും’ എന്ന കുറിപ്പോടെയാണ്  ട്രോൾ പങ്കുവെച്ചിരിക്കുന്നത്.

Read more