'മെഗാസ്റ്റാര്‍' എന്ന് ആദ്യം വിളിച്ചത് അവരാണ്, ഞാനത് സ്വയം കൊണ്ട് നടക്കുന്നില്ല: മമ്മൂട്ടി

തന്നെ മെഗാസ്റ്റാര്‍ എന്ന് വിളിച്ചു തുടങ്ങിയതിന്റെ പിന്നിലെ കഥ പറഞ്ഞ് മമ്മൂട്ടി. ദുബായ് മാധ്യമങ്ങളാണ് തനിക്ക് ‘മെഗാസ്റ്റാര്‍’ എന്ന വിശേഷണം ആദ്യമായി നല്‍കിയത് എന്നാണ് മമ്മൂട്ടി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ളൂവന്‍സര്‍ ഖാലിദ് അല്‍ അമീറിയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.

”1987ല്‍ ആണ് ഒരു ഷോയ്ക്ക് വേണ്ടി ആദ്യമായി ദുബായിലേക്ക് പോകുന്നത്. അന്നവര്‍ എനിക്കൊരു വിശേഷണം തന്നു, ‘ദി മെഗാസ്റ്റാര്‍’. ദുബായ് മാധ്യമങ്ങളാണ് എനിക്ക് ആ വിശേഷണം തന്നത്. അല്ലാതെ ഇന്ത്യയില്‍ നിന്നുള്ള ആരുമല്ല. ഞാന്‍ ദുബായില്‍ എത്തിയപ്പോള്‍ അവര്‍ ‘മെഗാസ്റ്റാര്‍ മമ്മൂട്ടി ഇന്ന് ദുബായിയില്‍ എത്തുന്നു’ എന്ന് എഴുതി.

‘മെഗാസ്റ്റാര്‍’ എന്ന പേര് ലഭിച്ചപ്പോള്‍ എന്ത് തോന്നിയെന്ന ചോദ്യത്തിന്, അത് വിശേഷണം മാത്രമാണ് എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ‘ആളുകള്‍ സ്‌നേഹം കൊണ്ടും ബഹുമാനം കൊണ്ടുമാകാം വിശേഷണങ്ങള്‍ തരുന്നത്. ഞാനത് സ്വയം കൊണ്ട് നടക്കുന്നില്ല. ഞാനത് ആസ്വദിക്കുന്നുമില്ല” എന്നാണ് മമ്മൂട്ടി പറയുന്നത്.

തന്നെ മമ്മൂക്കാ എന്ന് വിളിക്കുന്നത് കേള്‍ക്കാനാണ് ഏറ്റവും ഇഷ്ടമെന്നും മമ്മൂട്ടി പറയുന്നുണ്ട്. അതേസമയം, മമ്മൂട്ടിയുടെ ‘ടര്‍ബോ’ സിനിമ 50 കോടി ക്ലബ്ബില്‍ എത്തിയിരിക്കുകയാണ്. മെയ് 23ന് റിലീസ് ചെയ്ത ടര്‍ബോ ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് 50 കോടി പിന്നിട്ടത്.

ടൂറിസ്റ്റുകളെ ഓഫ് റോഡ് യാത്ര കൊണ്ടുപോവുന്ന അരുവിപ്പുറത്ത് ജോസ് എന്ന ജീപ്പ് ഡ്രൈവറായാണ് ടര്‍ബോയില്‍ മമ്മൂട്ടി എത്തുന്നത്. ആക്ഷന്‍ ത്രില്ലര്‍ ഴോണറില്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് വൈശാഖ് ആണ്. മിഥുന്‍ മാനുവല്‍ തോമസിന്റെതാണ് തിരക്കഥ.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന