മമ്മൂക്കയാണ് എനിക്ക് സിനിമകളില്‍ അവസരം വാങ്ങിതരുന്നത്; പക്ഷേ ചോദിച്ചാല്‍ : കോട്ടയം രമേശ്

ഫ്ളവേഴ്സ് ടി.വിയില്‍ സംപ്രേഷണം ചെയ്ത ഉപ്പും മുളകുമെന്ന പരിപാടിയിലൂടെയാണ് കോട്ടയം രമേശ് എന്ന നടന്‍ ശ്രദ്ധിക്കപ്പെടുന്നത്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയുമാണ് അദ്ദേഹത്തിന്റെ അഭിനയജീവിതത്തില്‍ ജീവിതത്തില്‍ ഒരു വഴിതിരിവാകുന്നത്. അടുത്തിടെ റിലീസായ മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വ്വത്തിലും കോട്ടയം രമേശ് വേഷമിട്ടിട്ടുണ്ട്. ചിത്രത്തിന്റെ പ്രൊമോഷന്റെ സമയത്ത് മൂവി സ്റ്റോറി എന്ന യൂട്യൂബ് ചാനലിന് അദ്ദേഹം നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

‘മമ്മൂക്കയുടെ കൂടെയുള്ള എന്റെ മൂന്നാമത്തെ സിനിമയാണ് ഭീഷ്മ പര്‍വ്വം. അദ്ദേഹം അറിയാതെ എന്തായാലും ഞാനതില്‍ ചെന്നുപ്പെടുമെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ പൂര്‍ണ വിശ്വാസം അദ്ദേഹത്തിന്റെ റെക്കമെന്റേഷനിലൂടെയാണ് എനിക്ക് മൂന്ന് സിനിമകളിലും അവസരം ലഭിച്ചതെന്നാണ്. അദ്ദേഹം തന്നെയായിരിക്കും എനിക്ക് സിനിമകളില്‍ അവസരം വാങ്ങി തരുന്നത്. പക്ഷെ ചോദിച്ചാല്‍ പറയില്ല, ഏയ് ഞാനൊന്നുമല്ലെന്ന് പറയും,’ രമേശ് പറയുന്നു.

Read more

ഒമ്പത് വയസുള്ളപ്പോള്‍ മുതല്‍ സിനിമ കാണാന്‍ തുടങ്ങിയതാണ്. അയക്കുന്നത്ത് സന്തോഷ് ടാക്കീസ് എന്നൊരു തിയേറ്ററുണ്ടായിരുന്നു. അവിടെയെല്ലാം ബ്ലാക്ക് ആന്റ് വൈറ്റ് പടങ്ങളായിരുന്നു. സിനിമ റിലീസ് ചെയ്ത് കുറേ കഴിഞ്ഞാണ് അവിടെയെത്തൂവെന്നും അദ്ദേഹം വ്യക്തമാക്കി.