മുടി കുറവുണ്ടെന്നേയുള്ളൂ തലയില്‍ ബുദ്ധിയുണ്ട്, അത്രത്തോളം വിശ്വസനീയമായാണ് '2018' ജൂഡ് ഒരുക്കിയിരിക്കുന്നത്: മമ്മൂട്ടി

ജൂഡ് ആന്തണിയെ പ്രശംസിച്ച് മമ്മൂട്ടി. ‘2018’ സിനിമയുടെ ടീസര്‍ ലോഞ്ച് ചെയ്തു കൊണ്ടാണ് മമ്മൂട്ടി സംസാരിച്ചത്. വേണു കുന്നപ്പിള്ളി, സി.കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. കാവ്യഫിലിംസിന്റെ മൂന്ന് ചിത്രങ്ങളുടെ ലോഞ്ചിങ് നടന്ന ചടങ്ങിലാണ് 2018ന്റെ ടീസര്‍ പുറത്തുവിട്ടത്.

ടീസര്‍ കണ്ടിട്ട് വലിയ സന്തോഷം തോന്നിയെന്നും ജൂഡ് ആന്തണിയുടെ തലയില്‍ കുറച്ചു മുടി കുറവുണ്ടെന്നെയുള്ളൂ തലയില്‍ ബുദ്ധിയുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ആരും മറന്നു പോകാത്ത ഒരു വര്‍ഷമാണ് 2018. നമ്മളെ ഒരുപാട് കാര്യം ഓര്‍മിപ്പിക്കുകയും ഒരുപാട് കാര്യം മറക്കാന്‍ ശ്രമിക്കുകയും പഠിപ്പിക്കുകയും ചെയ്ത വര്‍ഷമാണ് 2018.

നമുക്കാര്‍ക്കും സുപരിചിതമല്ലാത്ത വളരെ അപരിചിതമായ ഒരു പ്രകൃതി ദുരന്തം നമ്മളെ തൊട്ടു തലോടി തഴുകി. നമ്മളെ ഭയപ്പെടുത്തി മുന്നോട്ട് പോയ വര്‍ഷം. പിന്നീട് അതിന്റെ അനുരണങ്ങള്‍ തൊട്ടടുത്ത വര്‍ഷങ്ങളില്‍ വന്നെങ്കിലും ഈ പ്രളയം നമ്മളെ തയാറെടുപ്പിക്കുകയായിരുന്നു.

നമ്മള്‍ അറിയാത്ത, കേട്ടിട്ടില്ലാത്ത, നമ്മുടെ കണ്‍വെട്ടത്ത് ഒട്ടും വന്നു പോകാത്ത ഒത്തിരി ആളുകളുടെ വളരെയേറെ കഷ്ടപ്പാടുകളും സാഹസങ്ങളും ഈ സിനിമയിലൂടെ പുറത്തു വരുമെന്നാണ് കരുതുന്നത്. പത്രത്തില്‍ വായിച്ച് ഒരുപാട് വിവിധ നായകന്മാരെ സിനിമയിലൂടെ കാണുമ്പോള്‍ കുറച്ചുകൂടി ഊര്‍ജ്ജവും ആവേശവും തോന്നും.

ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ഈ സിനിമ തന്നെ തികച്ചും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നമ്മള്‍ ഇങ്ങനെ വെറുതെ ഹോളിവുഡ് ആണ് ബോളിവുഡ് ആണ് എന്നൊക്കെ പറയും. പക്ഷേ ഈ സിനിമ വെറുതെയല്ല അങ്ങനെ പറയുന്നതെന്ന് നമ്മളെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്തിയേക്കാം അത്രത്തോളം വിശ്വസനീയമായ രീതിയിലാണ് ഇതിന്റെ ഓരോ ഷോട്ടുകളും ജൂഡ് ഒരുക്കിയിരിക്കുന്നത് എന്നാണ് മമ്മൂട്ടി പറയുന്നത്.

Latest Stories

മുഹമ്മദ് ഷമിയുടെ സഹോദരിയും ഭർത്താവും തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങൾ; 2021 മുതൽ കൈപ്പറ്റുന്നത് വമ്പൻ തുക

IPL 2025: ആ കാര്യം മാനദണ്ഡം ആയിരുന്നെങ്കിൽ വിരാട് കോഹ്‌ലി ഒരുപാട് ഐപിഎൽ ട്രോഫികൾ നേടുമായിരുന്നു, പക്ഷേ...; തുറന്നടിച്ച് വ്ജോത് സിംഗ് സിദ്ധു

സ്റ്റേഷനുകളിലെ പാർക്കിങ് നിരക്ക് വർധിപ്പിച്ച് റെയിൽവേ; വർധന എട്ടു വർഷത്തിന് ശേഷം

എസ്എസ്എൽസി പരീക്ഷയെഴുതാൻ വിദ്യാർത്ഥി എത്തിയത് മദ്യലഹരിയിൽ; ബാഗിൽ മദ്യവും പണവും

കൊല്ലത്ത് അരമണിക്കൂറിനിടെ രണ്ട് ആക്രമണങ്ങൾ; യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു, നടന്ന് പോകുന്ന യുവാവിനെ വെട്ടി

ആരാധകര്‍ വരെ ഞെട്ടി!, ചുവന്ന ഡ്രാഗണ്‍ കുപ്പായക്കാരന്റെ എന്‍ട്രിയില്‍; തിയറ്ററുകളില്‍ എംമ്പുരാന്റെ വിളയാട്ടം; ആദ്യ പകുതി പൂര്‍ത്തിയായി; കാലം കാത്തുവെച്ച സിനിമയെന്ന് പ്രേക്ഷകര്‍

യമൻ സംഘർഷം; 4.8 ദശലക്ഷത്തിലധികം ആളുകൾ ഇപ്പോഴും കുടിയിറക്കപ്പെട്ടവരായി തുടരുന്നു: യുഎൻ മൈഗ്രേഷൻ ഏജൻസി

64 ഹെക്ടര്‍ ഭൂമി, ഏഴ് സെന്റ്ില്‍ 1,000 ചതുരശ്ര അടിയില്‍ വീട്; സ്‌കൂള്‍ മുതല്‍ ആശുപത്രി വരെ ഒറ്റ കുടക്കീഴില്‍; വയനാട് മാതൃക ടൗണ്‍ഷിപ്പ് തറക്കല്ലിടല്‍ ഇന്ന്; ചേര്‍ത്ത് പിടിച്ച് സര്‍ക്കാര്‍

പലസ്തീൻ അനുകൂല നിലപാടുകളുടെ പേരിൽ കസ്റ്റഡിയിലെടുത്ത ടഫ്റ്റ്സ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയെ ലൂസിയാനയിലേക്ക് മാറ്റി

യുപിഐ സംവിധാനത്തിലെ തകരാര്‍, രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകളെ താറുമാറാക്കി; ജനം കടകളില്‍ കുടുങ്ങി കിടന്നു; ഒടുവില്‍ പരിഹാരം