'ഓ മൈ ഗോഡ് നിന്റെ ഹെയര്‍ ഇപ്പോഴല്ലേ കാണുന്നത്' എന്നായിരുന്നു പൃഥ്വി പറഞ്ഞത്; വിഗ് മാറ്റിയപ്പോഴുള്ള അനുഭവം പറഞ്ഞ് മംമ്ത

രണ്ടുവട്ടം കാന്‍സറിനെ അതിജീവിച്ച താരമാണ് മംമ്ത മോഹന്‍ദാസ്. എന്നാല്‍ വിറ്റിലിഗോ എന്ന രോഗത്തെ അഭിമുഖീകരിക്കുകയാണ് മംമ്ത ഇപ്പോള്‍. ചര്‍മ്മത്തിലെ നിറം മാറ്റത്തെക്കുറിച്ച് തുറന്ന് പറഞ്ഞ മംമ്ത അടുത്തിടെ ഇത് മറച്ച് വയ്ക്കാതെ ഫോട്ടോയും പോസ്റ്റ് ചെയ്തിരുന്നു. എങ്കിലും താന്‍ ഇത് മറച്ചു പിടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് നടി പറഞ്ഞിരുന്നു.

കാന്‍സര്‍ വന്ന സമയത്ത് സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ചാണ് നടി ഇപ്പോള്‍ സംസാരിക്കുന്നത്. ‘അന്‍വര്‍’ സിനിമയില്‍ അഭിനയിച്ചപ്പോള്‍ വിഗ് മാറ്റിയതിനെ കുറിച്ചാണ് മംമ്ത തുറന്നു പറഞ്ഞിരിക്കുന്നത്. ”അന്‍വര്‍ എന്ന സിനിമയില്‍ അവസാന ഭാഗത്ത് വാട്ട് യു ഫീലിംഗ് എന്ന സോംഗ് ഷൂട്ട് ചെയ്യുന്ന സമയത്താണ് വിഗ് റീമൂവ് ചെയ്യുന്നത്.”

”അമലും പൃഥിയും ഓ മൈ ഗോഡ് നിന്റെ ഹെയര്‍ ഇപ്പോഴല്ലേ കാണുന്നത്, നന്നായിട്ടുണ്ട് ലെറ്റ്‌സ് യൂസ് ഇറ്റ് എന്ന് പറഞ്ഞു. ആ സമയം നല്ലൊരു നിമിഷമാക്കാന്‍ അവരും സഹായിച്ചു. അവരത് സെലിബ്രേറ്റ് ചെയ്തു” എന്നാണ് മംമ്ത ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

കാന്‍സറിന് വരുന്നതിന് മുമ്പ് ‘പാസഞ്ചര്‍’ എന്ന സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ചും മംമ്ത പറയുന്നുണ്ട്. കാന്‍സറിന് മുമ്പ് തന്റെ റിലീസ് ചെയ്ത സിനിമ പാസഞ്ചറായിരുന്നു. ആള്‍ക്കാരുടെ ക്യൂരിയോസിറ്റിയാണ് ഇവിടെ ഇന്ററസ്റ്റിംഗ്. ബഹുമാനമില്ലാത്ത ക്യൂരിയോസിറ്റി.

Read more

വിഷ്വലി എഫക്ട് ചെയ്യുന്ന പ്രശ്‌നമായപ്പോഴാണ് എനിക്ക് നേരിട്ട് അറ്റാക്ക് വരാന്‍ തുടങ്ങിയത്. അവസാന പടത്തില്‍ നിങ്ങള്‍ക്ക് നീണ്ട മുടിയായിരുന്നു, എന്താണ് നിങ്ങള്‍ മുടി വെട്ടി ഷോള്‍ ധരിച്ചിരിക്കുന്നത് എന്നൊക്കെ ചോദിക്കാന്‍ തുടങ്ങി. ഇത് ഒരാളല്ല ചോദിച്ചത്. പത്ത് പതിനഞ്ച് പേര്‍ ചോദിച്ചുണ്ടായിരുന്നു എന്നാണ് മംമ്ത പറയുന്നത്.