ഭാര്യയുമായി നിരന്തരം വഴക്ക് ആയിരുന്നു, ഫ്രസ്‌ട്രേഷന്‍ തീര്‍ക്കാനുള്ള സ്ഥലമാണ് ഭാര്യ എന്ന ചിന്തയായിരുന്നു: മണികണ്ഠന്‍ ആചാരി

കുടുംബജീവിതം താളം തെറ്റിയ അവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ മണികണ്ഠന്‍ ആചാരി. തന്റെ പ്രൊഫഷണല്‍ ജീവിതത്തിലെ പ്രതിസന്ധികള്‍ ദാമ്പത്യ ജീവിതത്തില്‍ ആഴത്തിലാണ് പ്രതിഫലിച്ചത്. ഭാര്യയുമായി നിരന്തരം വഴക്കുണ്ടായിരുന്നു. അത് വര്‍ദ്ധിക്കുകയും ചെയ്തിരുന്നു എന്നാണ് മണികണ്ഠന്‍ ആചാരി പറയുന്നത്.

”ഭാര്യയുമായി നിരന്തരം വഴക്കുണ്ടായിരുന്നു. അത് ദിനംപ്രതി വര്‍ദ്ധിച്ചു വന്നപ്പോള്‍ അതിനൊരു പരിഹാരം കണ്ടെത്തി. ആ പ്രശ്‌നത്തിന്റെ മൂലകാരണം ഞാന്‍ തന്നെയായിരുന്നു. പിന്നീട് മനസിലായി അവര്‍ക്ക് അവരുടേതായ ഒരു ലോകമുണ്ട്. അതിനു അവരെ സഹായിക്കുക, സപ്പോര്‍ട്ട് ചെയ്യുക എന്നതാണ് വലിയ കാര്യമാണ്.”

”പിന്നെ എന്റെ ഇഷ്ടങ്ങളെ അവരെ ബുദ്ധിമുട്ടിക്കാതെ ചെയ്യുക എന്നതു ഞാന്‍ പഠിച്ചു. എന്റെ കൈയില്‍ പൈസയില്ലാതെ വരുമ്പോള്‍, എനിക്ക് വര്‍ക്ക് ഇല്ലാതെ വരുമ്പോള്‍ ആ ഫ്രസ്‌ട്രേഷന്‍ എല്ലാം തീര്‍ക്കുന്നത് ഭാര്യയുടെ അടുത്തായിരുന്നു. അത്തരത്തില്‍ നമ്മുടെ ഫ്രസ്‌ട്രേഷന്‍ തീര്‍ക്കാനുള്ള സ്ഥലമാണ് ഭാര്യ, അമ്മ എന്ന ചിന്തയെല്ലാം പിന്നീട് മാറി.”

”ഇന്നും അവസരം ചോദിക്കാറുണ്ട്. അതിന് കാരണം മറ്റൊന്നുമല്ല നമ്മള്‍ ഇന്റസ്ട്രിയില്‍ വന്നതു കൊണ്ട് അവസരങ്ങള്‍ വരണമെന്നില്ല. എനിക്ക് ഇവിടെ നിലനില്‍ക്കണമെങ്കില്‍ ഞാന്‍ അധ്വാനിക്കണം. ചെറിയ വേഷങ്ങളാണെന്ന് പറഞ്ഞാല്‍ പോലും ഞാന്‍ അത് ചെയ്യാന്‍ തയ്യാറാണ്.”

”പാസിംഗ് സീന്‍ പോലും ചെയ്യാന്‍ ഞാന്‍ റെഡിയാണ്. അത്തരത്തില്‍ ചെറിയൊരു വേഷമായിരുന്നു ഭ്രഹ്‌മയുഗത്തിലേത്. പക്ഷേ സിനിമയുടെ സ്വഭാവം അറിയിക്കുന്ന ഒരു കഥാപാത്രമാണ് ഇതെന്ന് സംവിധായകന്‍ എനിക്ക് പറഞ്ഞ് മനസിലാക്കിയിരുന്നു” എന്നാണ് മണികണ്ഠന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍