കുടുംബജീവിതം താളം തെറ്റിയ അവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ മണികണ്ഠന്‍ ആചാരി. തന്റെ പ്രൊഫഷണല്‍ ജീവിതത്തിലെ പ്രതിസന്ധികള്‍ ദാമ്പത്യ ജീവിതത്തില്‍ ആഴത്തിലാണ് പ്രതിഫലിച്ചത്. ഭാര്യയുമായി നിരന്തരം വഴക്കുണ്ടായിരുന്നു. അത് വര്‍ദ്ധിക്കുകയും ചെയ്തിരുന്നു എന്നാണ് മണികണ്ഠന്‍ ആചാരി പറയുന്നത്.
”ഭാര്യയുമായി നിരന്തരം വഴക്കുണ്ടായിരുന്നു. അത് ദിനംപ്രതി വര്‍ദ്ധിച്ചു വന്നപ്പോള്‍ അതിനൊരു പരിഹാരം കണ്ടെത്തി. ആ പ്രശ്‌നത്തിന്റെ മൂലകാരണം ഞാന്‍ തന്നെയായിരുന്നു. പിന്നീട് മനസിലായി അവര്‍ക്ക് അവരുടേതായ ഒരു ലോകമുണ്ട്. അതിനു അവരെ സഹായിക്കുക, സപ്പോര്‍ട്ട് ചെയ്യുക എന്നതാണ് വലിയ കാര്യമാണ്.”
”പിന്നെ എന്റെ ഇഷ്ടങ്ങളെ അവരെ ബുദ്ധിമുട്ടിക്കാതെ ചെയ്യുക എന്നതു ഞാന്‍ പഠിച്ചു. എന്റെ കൈയില്‍ പൈസയില്ലാതെ വരുമ്പോള്‍, എനിക്ക് വര്‍ക്ക് ഇല്ലാതെ വരുമ്പോള്‍ ആ ഫ്രസ്‌ട്രേഷന്‍ എല്ലാം തീര്‍ക്കുന്നത് ഭാര്യയുടെ അടുത്തായിരുന്നു. അത്തരത്തില്‍ നമ്മുടെ ഫ്രസ്‌ട്രേഷന്‍ തീര്‍ക്കാനുള്ള സ്ഥലമാണ് ഭാര്യ, അമ്മ എന്ന ചിന്തയെല്ലാം പിന്നീട് മാറി.”
”ഇന്നും അവസരം ചോദിക്കാറുണ്ട്. അതിന് കാരണം മറ്റൊന്നുമല്ല നമ്മള്‍ ഇന്റസ്ട്രിയില്‍ വന്നതു കൊണ്ട് അവസരങ്ങള്‍ വരണമെന്നില്ല. എനിക്ക് ഇവിടെ നിലനില്‍ക്കണമെങ്കില്‍ ഞാന്‍ അധ്വാനിക്കണം. ചെറിയ വേഷങ്ങളാണെന്ന് പറഞ്ഞാല്‍ പോലും ഞാന്‍ അത് ചെയ്യാന്‍ തയ്യാറാണ്.”
”പാസിംഗ് സീന്‍ പോലും ചെയ്യാന്‍ ഞാന്‍ റെഡിയാണ്. അത്തരത്തില്‍ ചെറിയൊരു വേഷമായിരുന്നു ഭ്രഹ്‌മയുഗത്തിലേത്. പക്ഷേ സിനിമയുടെ സ്വഭാവം അറിയിക്കുന്ന ഒരു കഥാപാത്രമാണ് ഇതെന്ന് സംവിധായകന്‍ എനിക്ക് പറഞ്ഞ് മനസിലാക്കിയിരുന്നു” എന്നാണ് മണികണ്ഠന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.