പേടിച്ചിട്ട് രണ്ട് ദിവസം ഉറക്കം ഒന്നുമുണ്ടായില്ല, തെറ്റിയാലും കൊടുത്തേക്കാം എന്ന പരിഗണന കിട്ടരുതെന്ന് വിചാരിച്ചിരുന്നു: മഞ്ജു വാര്യര്‍

ദിവസങ്ങള്‍ക്ക് മുമ്പാണ് മഞ്ജു വാര്യര്‍ ടൂ വീലര്‍ ലൈസന്‍സ് നേടുന്നത്. ലൈസന്‍സ് എടുക്കാന്‍ ടെസ്റ്റിന് പോകുന്നതിന് മുമ്പ് പേടിച്ചിട്ട് രണ്ട് ദിവസത്തോളം ഉറക്കം ഉണ്ടായിരുന്നില്ല എന്നാണ് മഞ്ജു ഇപ്പോള്‍ പറയുന്നത്. ലൈസന്‍സ് എടുക്കാന്‍ പ്രചോദനം കിട്ടിയത് അജിത്തിനൊപ്പമുള്ള ബൈക്ക് റൈഡിലൂടെയാണെന്നും താരം പറയുന്നുണ്ട്.

”പേടിച്ച് പേടിച്ച് രണ്ട് ദിവസമായിട്ട് ഉറക്കം ഒന്നുമുണ്ടായിരുന്നില്ല. എനിക്ക് ഒരു ആഗ്രഹം ഉണ്ടായിരുന്നു, അതായത് നമ്മളെ അറിയുന്നതു കൊണ്ട് തെറ്റിയാലും കൊടുത്തേക്കാം എന്നൊരു പരിണനയില്‍ കിട്ടരുത് എന്ന് എനിക്കുണ്ടായിരുന്നു. ശരിക്ക് അധ്വാനിച്ച് തന്നെ കിട്ടണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു.”

”അതുപോലെ തന്നെ വേറെ തെറ്റുകളൊന്നും സംഭവിക്കാതെ ടെസ്റ്റ് പാസായി. അജിത്ത് സാറിനൊപ്പം ബൈക്ക് റൈഡിന് പോകുന്നതിന് മുമ്പേ ബൈക്ക് റൈഡ് എന്നൊരു ആഗ്രഹം മനസിലുണ്ടായിരുന്നു. അതിലേക്ക് ആദ്യത്തെ ഒരു ചുവടുവയ്പ് എടുത്ത് വയ്ക്കാന്‍ പറ്റിയത് ആ റൈഡിലൂടെയാണ്.”

”ആ ബൈക്കില്‍ നിന്നാണ് ബൈക്കിംഗ് സീരിയസ് ആയി എടുക്കാനുള്ള പ്രചോദനം കിട്ടിയത്. അതിന് ലൈസന്‍സ് വേണമല്ലോ, എന്നാലല്ലേ ബൈക്ക് ഓടിക്കാന്‍ പറ്റൂള്ളു. ആദ്യമേ ലൈസന്‍സ് എടുക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ അതിന് വേണ്ടി ഞാന്‍ എഫേര്‍ട്ട് ഇട്ടിരുന്നില്ല.”

”ബൈക്ക് റൈഡിന് പോയപ്പോഴാണ് ആസ്വദിക്കാന്‍ പറ്റുമെന്ന് സ്വയം തിരിച്ചറിഞ്ഞതു കൊണ്ടാണ് ലൈസന്‍സ് എടുക്കണം, ബൈക്ക് വാങ്ങണം എന്ന് തോന്നിയിട്ടാണ് ചെയ്തത്” എന്നാണ് ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പറയുന്നത്.