ആരുടെ എങ്കിലും നേരെ വിരൽ ചൂണ്ടണം എന്ന് തോന്നിയാൽ അത് എന്നോടാകാം, അഡ്രിയാൻ ലുണയുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ഒപ്പം ഒരു ഉറപ്പും

കേരള ബ്ലാസ്റ്റേഴ്സിന്റെ ഹൈദരാബാദ് എഫ്‌സിക്ക് എതിരായ മത്സരത്തിൽ പരാജയം ആരാധകർക്ക് വളരെയധിക ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നായി മാറി. ലീഗിലെ ദുർബല ടീമുകളിൽ ഒന്നായ ഹൈദരാബാദ് എഫ് സിയോട് പോലും ജയിക്കാൻ സാധിക്കാതെ പോയത് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശയായി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ആയിരുന്നു ടീമിന്റെ തോൽവി. മത്സരത്തിൽ ലീഡ് എടുത്തിട്ടും പരാജയപ്പെട്ടത് ആരധകർക്ക് നിരാശയായി.

ബ്ലാസ്റ്റേഴ്‌സ് തോൽവിക്ക് ഒരു കാരണമായി ഹൈദരാബാദിന് അനുകൂലമായി ലഭിച്ച വിവാദ പെനാൽറ്റി പറയാം എങ്കിലും രണ്ടാം പകുതിയിൽ ടീം നടത്തിയ ലക്ഷ്യബോധമില്ലാത്ത ആക്രമണങ്ങളും അതിനൊരു വലിയ കാരണമായിട്ടുണ്ട്. ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് തുടർച്ചയായ തോൽവികൾ ഉണ്ടാകുന്നത് ആരാധകരെയും അസ്വസ്ഥരാക്കുന്നു.

എന്തായാലും ഇന്നലത്തെ തോൽവിക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് നായകനും പ്രധാന താരവുമായ അഡ്രിയാൻ ലൂണ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ആളുകൾ ഏറ്റെടുത്തിട്ടുണ്ട്. അതിൽ പറഞ്ഞത് ഇങ്ങനെ- “ഇത് സീസണിലെ ബുദ്ധിമുട്ടുള്ള സമയമാണ്, അത് നമുക്കെല്ലാവർക്കും അറിയാം. എല്ലാ ഗെയിമുകളിലും ഞങ്ങൾ എല്ലാം നൽകുന്നു, പക്ഷേ പോയിൻ്റുകൾ നേടാൻ ഇത് പര്യാപ്തമല്ല. ഒരു കുടുംബമായി ഒന്നിച്ചിരിക്കേണ്ട സമയമാണിത്. ഞങ്ങൾ മോശമായ സമയങ്ങളിലൂടെ കടന്നുപോയി, ഞങ്ങൾ മുന്നോട്ട് വരും. ഞങ്ങൾ ഈ സാഹചര്യത്തെ മാറ്റാൻ പോകുന്നു. ആരുടെയും നേരെ വിരൽ ചൂണ്ടാൻ സമയമായിട്ടില്ല, എന്നാൽ അങ്ങനെ ചെയ്യണമെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, എന്നോട് അത് ചെയ്യുക. നിങ്ങളുടെ നിരുപാധിക പിന്തുണയ്ക്ക് നന്ദി! ഉടൻ കലൂരിൽ കാണാം.” ലൂണ എഴുതി.

അടുത്ത മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയെ കൊച്ചിയിൽ നേരിടാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

View this post on Instagram

A post shared by Adrian Luna (@a.luna21)

Read more