വീണ്ടും 'രണ്ടാമനായപ്പോള്‍' കാര്യം മനസ്സിലായി... ആരോടും പരിഭവമില്ല, പരാതിയില്ല... കിട്ടിയതിനൊക്കെ വലിയ സന്തോഷം: മനോജ് കെ. ജയന്‍

കുട്ടന്‍ തമ്പുരാന്‍, ദിഗംബരന്‍ തുടങ്ങിയ മികച്ച കഥാപാത്രങ്ങള്‍ ചെയ്തുവെങ്കിലും എപ്പോഴും തന്നെ രണ്ടാമൂഴക്കാരാനാക്കി ഒതുക്കിയതിനെ കുറിച്ച് നടന്‍ മനോജ് കെ. ജയന്‍. കുട്ടന്‍ തമ്പുരാന്” എന്തു കൊണ്ട് ബെസ്റ്റ് ആക്ടര്‍ കിട്ടിയില്ല എന്ന് ചോദിച്ചവരോട് നായക കഥാപാത്രമായിരിക്കണം സര്‍ക്കാര്‍ മാനദണ്ഡമെന്ന് പറഞ്ഞു.

“കളിയച്ഛന്‍” സിനിമയില്‍ “”നായക കഥാപാത്രമായ”” കഥകളി നടനായ “കുഞ്ഞിരാമനിലൂടെ” താന്‍ വീണ്ടും “രണ്ടാമനായപ്പോള്‍” മനസിലായി… ഒന്നാമനാവണമെങ്കില്‍, അജ്ഞാതമായ വേറെ ചില മാനദണ്ഡങ്ങള്‍ കൂടിയുണ്ടാവുമെന്ന്. ആരോടും പരിഭവവും പരാതിയും ഇല്ലെന്നും താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മനോജ് ക. ജയന്റെ കുറിപ്പ്:

രണ്ടാമൂഴം
1992-ല്‍, സര്‍ഗത്തിലെ “കുട്ടന്‍ തമ്പുരാന്” എന്തു കൊണ്ട് സംസ്ഥാന അവാര്‍ഡില്‍ ബെസ്റ്റ് ആക്ടര്‍ കിട്ടിയില്ല എന്ന് ചോദിച്ചവരെ ഞാന്‍ പറഞ്ഞു മനസിലാക്കി, അത് ഗവണ്‍മെന്റ് മാനദണ്ഡമാണ്…” നായക കഥാപാത്രമായിരിക്കണം””സഹനടനായി വേഷമിടുന്നവര്‍ക്ക് രണ്ടാമത്തെ മികച്ച നടനുള്ള പുരസ്‌കാരമേ കൊടുക്കു…

പലര്‍ക്കും അന്നത് ദഹിച്ചിട്ടില്ല… കാരണം “കുട്ടന്‍ തമ്പുരാന്‍” ജനമനസ്സുകളില്‍ ഈ മാനദണ്ഡങ്ങള്‍ക്ക് എല്ലാം അപ്പുറമായിരുന്നു… അതങ്ങനെ കഴിഞ്ഞു. (2006 ല്‍, അനന്തഭദ്രത്തിലെ “ദിഗംബരന്” അവാര്‍ഡില്ല. പക്ഷെ, അന്നും, ഇന്നും, എന്നും, നിങ്ങള്‍ പ്രിയപ്പെട്ട പ്രേക്ഷകര്‍ ദിഗംബരന് നല്‍കിക്കൊണ്ടിരിക്കുന്ന അഭിപ്രായങ്ങള്‍ക്കും അംഗീകാരങ്ങള്‍ക്കും മുന്നില്‍ ഒരു അവാര്‍ഡിനും പിടിച്ചു നില്‍ക്കാന്‍ കഴിയില്ല).

Here's how the iconic villain, Digambaran made Malayalam cinema more fascinating - Social Ketchup

2009-ല്‍ പഴശിരാജയിലെ “തലക്കല്‍ ചന്തുവിലൂടെ” ഞാന്‍ വീണ്ടും മികച്ച രണ്ടാമത്തെ നടനായി സംസ്ഥാന അവാര്‍ഡ് നേടി. മാനദണ്ഡം കറക്റ്റ്, ചിത്രത്തില്‍ ഞാന്‍ സഹനടന്‍ തന്നെ. 2012-ല്‍, “കളിയച്ഛനില്‍ “”നായക കഥാപാത്രമായ”” കഥകളി നടനായ “കുഞ്ഞിരാമനിലൂടെ” ഞാന്‍ വീണ്ടും “രണ്ടാമനായപ്പോള്‍” എനിക്കു മനസ്സിലായി… ഒന്നാമനാവണമെങ്കില്‍, അജ്ഞാതമായ വേറെ ചില മാനദണ്ഡങ്ങള്‍ കൂടിയുണ്ടാവുമെന്ന്…ആരോടും പരിഭവമില്ല…പരാതിയില്ല…ഇത്രയും, കിട്ടിയതൊക്കെ തന്നെ വലിയ സന്തോഷം.