ഞാൻ സ്നേഹിക്കുന്ന മനുഷ്യന്റെ കൂടെയുള്ള സന്തോഷ നിമിഷം..; ഗോപി സുന്ദറിന്റെ കൂടെയുള്ള ചിത്രങ്ങൾ പങ്കുവെച്ച് മയോനി

വാർത്തകളിൽ എപ്പോഴും ഇടംനേടുന്ന വ്യക്തിയാണ് ഗോപി സുന്ദർ. ഗായിക അഭയ ഹിരൺമയിയുമായുള്ള ബന്ധവും അമൃത സുരേഷുമായുള്ള ബന്ധവും അതുമായി ബന്ധപ്പെട്ട വാർത്തകളും എപ്പോഴും വലിയ ചർച്ചയാവാറുണ്ട്.

അടുത്ത കാലത്തായി ഗോപി സുന്ദർ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് വിദേശയാത്രകൾ നടത്തിയിരുന്നു. അപ്പോഴൊക്കെ ഗോപി സുന്ദറിന്റെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ നിറഞ്ഞു നിന്ന താരമാണ് ഗായിക പ്രിയ നായർ എന്ന മയോനി. ചിത്രങ്ങൾ പങ്കുവെക്കുമ്പോഴൊക്കെ അമൃത സുരേഷുമായുള്ള ബന്ധം വേർപിരിഞ്ഞോ എന്നാണ് ആരാധകർ ചോദിക്കുന്ന പ്രധാന കാര്യം.

ഇപ്പോഴിതാ ഗോപി സുന്ദറുമായുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മയോനി. ഞാന്‍ സ്‌നേഹിക്കുന്ന ഒരാളുമൊത്തുള്ള സന്തോഷകരമായ നിമിഷങ്ങള്‍, അവന്‍ എന്നെ സ്‌നേഹിക്കുകയും എങ്ങനെ ജീവിക്കണമെന്നും പഠിപ്പിച്ചു എന്നാണ് മയോനി ചിത്രത്തിന് കുറിപ്പായി നൽകിയിരിക്കുന്നത്.

View this post on Instagram

A post shared by Priya Nair (@_.mayoni._)

Read more

ആവശ്യമില്ലാത്ത കമന്റുകൾ ചിത്രത്തിന് വരുന്നതുകൊണ്ട് തന്നെ കമന്റ് ബോക്സ് ഓഫ് ചെയ്താണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അതേസമയം കാശി ഉള്‍പ്പടെ ഉള്ള സ്ഥലങ്ങളില്‍ യാത്രയിലായിരുന്നു അമൃത സുരേഷ്. ഇപ്പോൾ ഒരിടവേളയിലാണെന്നും സ്വയം സുഖപ്പെടാൻ വേണ്ടിയാണ് ഈ യാത്ര എന്നാണ് അമൃത സുരേഷ് അന്ന് പറഞ്ഞത്.