വിവാഹത്തിന് മുന്നേ പലരും ഞങ്ങളെ ഡിവോഴ്‌സ് ആക്കി: മീര അനില്‍

കഴിഞ്ഞ ബുധനാഴ്ചയാണ് അവതാരകയും നടിയുമായ മീര അനില്‍ വിവാഹിതയായത്. തിരുവന്തപുരത്ത് ക്ഷേത്രത്തില്‍ വെച്ച് നടന്ന ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹത്തിന് മുന്നേ പലരും തങ്ങളെ ഡിവോഴ്‌സ് ആക്കിയിരുന്നു എന്നാണ് മീര പറയുന്നത്.

“”നിശ്ചയം കഴിഞ്ഞിട്ട് 6 മാസം കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലൊക്കെ വലിയ വാര്‍ത്തകള്‍ വന്നു. ഞാന്‍ പലയിടത്തും പോകുമ്പോള്‍ എല്ലാവരും ചോദിക്കുക “കല്യാണം കഴിഞ്ഞിട്ടും ചെക്കനെ കാണുന്നില്ലല്ലോ. എന്താ ഡിവോഴ്‌സ് ആണോ” എന്നാണ്. കല്യാണമല്ല നിശ്ചയമാണ് കഴിഞ്ഞതെന്നു പറഞ്ഞു മടുത്തു”” എന്ന് മീര വനിത ഓണ്‍ലൈനോട് പറഞ്ഞു.

ഒരിക്കല്‍ ഒരു ചേച്ചി തന്റെ കാറിനുള്ളിലേക്ക് നോക്കിയിട്ട് “”യൂ ട്യൂബില്‍ കല്യാണം കഴിഞ്ഞതു കണ്ടു. ഭര്‍ത്താവ് ഒപ്പം ഇല്ലേ…? “” എന്ന് ചോദിച്ചു. കല്യാണമല്ല നിശ്ചയമാണ് കഴിഞ്ഞത് എന്ന് പറഞ്ഞപ്പോള്‍ “”അല്ല കല്യാണം കഴിഞ്ഞ് ഡിവോഴ്‌സ് ആയി എന്ന് യൂട്യൂബില്‍ കണ്ടല്ലോ”” എന്നാണ് അവര്‍ പറഞ്ഞതെന്നും മീര പറയുന്നു.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ “”ആദ്യം ഞങ്ങള്‍ ഒന്നു കല്യാണം കഴിച്ചോട്ടെ. പിന്നെ ഡിവോഴ്‌സിനെ കുറിച്ച് പറയാം”” എന്ന് തമാശയായി പറഞ്ഞതായി മീര പറയുന്നു. എന്നാല്‍ അഭിമുഖം എത്തിയപ്പോള്‍ “”ഡിവോഴ്‌സിനെ പറ്റി മീര”” എന്നായിരുന്നു അവരുടെ ടൈറ്റില്‍ എന്നും ആ വീഡിയോ തുറന്നു പോലും നോക്കാതെയാണ് പലരും തെറ്റിദ്ധരിച്ചതെന്ന് മീര വ്യക്തമാക്കി.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം